മലയാള സിനിമയിലെ ഏറ്റവും മികച്ച ഓൺസ്‌ക്രീൻ ജോഡികളിൽ ഒന്നാണ് മോഹൻലാൽ – ശ്രീനിവാസൻ കൂട്ടുകെട്ട്. മോഹൻലാലിന് വേണ്ടി ശ്രീനിവാസൻ രചിച്ച ചിത്രങ്ങളിൽ തൊണ്ണൂറു ശതമാനവും സൂപ്പർ ഹിറ്റുകളാണ്. അതുപോലെ ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിൽ കൂടുതലും സൂപ്പർ വിജയം നേടിയവയാണ്. മോഹൻലാൽ- സത്യൻ അന്തിക്കാട്- ശ്രീനിവാസൻ ടീമും അതുപോലെ മോഹൻലാൽ- പ്രിയദർശൻ- ശ്രീനിവാസൻ ടീമും മലയാള സിനിമയ്ക്കു ഒട്ടേറെ സൂപ്പർ വിജയങ്ങൾ നൽകിയ ടീമുകളാണ്. മോഹൻലാൽ- ശ്രീനിവാസൻ ടീമിന്റെ ദാസനും വിജയനും എന്നീ കഥാപാത്രങ്ങൾ എന്നും മലയാള സിനിമാ പ്രേമികൾ ഒരുപാടിഷ്ട്ടത്തോടെ കാണുന്ന രണ്ടു സിനിമാ കഥാപാത്രങ്ങളാണ്. എന്നാൽ 2012 ഇൽ റിലീസ് ചെയ്ത പദ്മശ്രീ ഡോക്ടർ സരോജ് കുമാർ എന്ന ചിത്രത്തിൽ മലയാള സിനിമയിലെ സൂപ്പർ താരങ്ങളെയെല്ലാം ശ്രീനിവാസൻ കളിയാക്കുകയും ആക്ഷേപ ഹാസ്യം എന്നതിൽ നിന്ന് മാറി ആ കളിയാക്കൽ വ്യക്തിഹത്യ എന്ന നിലയിലേക്ക് മാറി എന്നും വിമർശകർ പറഞ്ഞിരുന്നു.
തീയേറ്ററിൽ പരാജയപെട്ടുപോയ ആ ചിത്രം സൂപ്പർ വിജയം നേടിയ മോഹൻലാൽ- ശ്രീനിവാസൻ- റോഷൻ ആൻഡ്രൂസ് ടീമിന്റെ ഉദയനാണു താരത്തിന്റെ രണ്ടാം ഭാഗമെന്ന നിലയിലാണ് പുറത്തു വന്നത് തന്നെ. അതിനാൽ 2012 നു ശേഷം മോഹൻലാൽ- ശ്രീനിവാസൻ ടീമിൽ നിന്ന് പിന്നീട് ചിത്രങ്ങൾ ഉണ്ടായില്ല എന്ന് മാത്രമല്ല അവർ തമ്മിൽ വ്യക്തിപരമായി അടുപ്പത്തിലല്ല ഇപ്പോൾ എന്നും വാർത്തകൾ പരന്നു. എന്നാൽ മോഹൻലാൽ പല തവണ അത് പരസ്യമായി നിഷേധിച്ചിട്ടുമുണ്ട്. തനിക്കു ശ്രീനിവാസനോട് യാതൊരു വിരോധവുമില്ല എന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആ ചോദ്യത്തിനു ശ്രീനിവാസനും ആദ്യമായി പരസ്യമായി മറുപടി പറഞ്ഞിരിക്കുകയാണ്. മാതൃഭൂമിയുടെ അന്താരാഷ്‌ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സംവാദത്തിൽ സംവിധായകൻ സത്യൻ അന്തിക്കാടാണ് അത് ചോദിച്ചത്. ഇവർ തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ല എന്ന് തനിക്കറിയാമെങ്കിലും പലർക്കും ഈ കാര്യത്തിൽ സംശയമുണ്ടെന്നും എന്നാൽ ശ്രീനിവാസൻ അതിനു നേരിട്ട് മറുപടി പറയണമെന്നും സത്യൻ പറഞ്ഞു. അപ്പോൾ ശ്രീനിവാസൻ പ്രതികരിച്ചത് താനും ലാലും തമ്മിൽ യാതൊരു വിധ പ്രശ്നങ്ങളുമില്ലാത്ത സ്ഥിതിക്ക് ഇതുപോലത്തെ ആരോപണങ്ങൾക്കെതിരെ പ്രതികരിക്കേണ്ട കാര്യമില്ലെന്നുമാണ്. ഇവർ മൂന്നു പേരുമൊന്നിക്കുന്ന ഒരു ചിത്രം അടുത്ത് തന്നെയുണ്ടാവുമെന്നും സത്യൻ അന്തിക്കാട് വേദിയിൽ പ്രഖ്യാപിച്ചു.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.