[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

എം ടി വാസുദേവൻ നായർ ചന്തുവിനെ മാറ്റി എഴുതിയ പോലെ താനും മരക്കാറിനെ മാറ്റി എഴുതിയിട്ടുണ്ട് എന്നു പ്രിയദർശൻ..!

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. അടുത്ത വർഷം റിലീസ്‌ ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒരു സ്നീക്ക് പീക് വീഡിയോ കഴിഞ്ഞ ദിവസം കൊച്ചിയിലെ ഗോകുലം പാർക്കിലെ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയുണ്ടായി. ആ ചടങ്ങിൽ വെച്ചു സംവിധായകൻ പ്രിയദർശൻ ഈ ചിത്രത്തെ കുറിച്ചു പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഇതൊരു ചരിത്ര സിനിമ അല്ലെന്നും എന്നാൽ ചരിത്രത്തിൽ നിന്നുള്ള ചില സന്ദർഭങ്ങൾ ചിത്രത്തിനായി ഉപയോഗിക്കുക മാത്രമാണ് ചെയ്തത് എന്നും പ്രിയദർശൻ പറയുന്നു. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിന് വേണ്ടി ചന്തു എന്ന കഥാപാത്രത്തെ എം ടി വാസുദേവൻ നായർ മാറ്റി എഴുതിയത് പോലെ കുഞ്ഞാലി മരയ്ക്കാർ എന്ന കഥാപാത്രത്തെ താനും മാറ്റി എഴുതിയിട്ടുണ്ട് എന്നും പ്രിയദർശൻ പറഞ്ഞു.

ഇതു ഒരു മാസ്സ് എന്റർടൈന്മെന്റ് ചിത്രം ആണെന്നും സാധാരണക്കാരായ പ്രേക്ഷകരെ രസിപ്പിക്കാൻ എടുത്ത ചിത്രം ആണെന്നും പ്രിയദർശൻ പറയുന്നു. ഇതിലൂടെ മലയാള സിനിമക്ക് കൂടുതൽ വലിയ ചിത്രങ്ങൾ ഉണ്ടാക്കാൻ ഉള്ള പ്രചോദനം ലഭിക്കും എന്നു പ്രതീക്ഷിക്കുന്നതായും പ്രിയദർശൻ പറയുന്നു. ഇപ്പോൾ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പകുതി മാത്രമേ തീർന്നിട്ടുള്ളൂ എന്നും പ്രിയൻ അറിയിച്ചു. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയി നൂറു കോടി രൂപ ബഡ്ജറ്റിൽ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.