മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. മൈ ബോസ്, മെമ്മറീസ്, ആദി തുടങ്ങിയ വലിയ ഹിറ്റുകളും ദൃശ്യം എന്ന ബ്രഹ്മാണ്ഡ വിജയവും നമ്മുക്ക് സമ്മാനിച്ച ജീത്തു ജോസഫ്, കമൽ ഹാസനെ നായകനാക്കി പാപനാശം, കാർത്തിയെ നായകനാക്കി തമ്പി എന്നീ തമിഴ് ചിത്രങ്ങളും, ഋഷി കപൂർ – ഇമ്രാൻ ഹാഷ്മി ടീം അഭിനയിച്ച ബോഡി എന്ന ബോളിവുഡ് ചിത്രവും ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ മോഹൻലാലിനെ തന്നെ നായകനാക്കി ദൃശ്യം 2, റാം എന്നീ ചിത്രങ്ങൾ ഒരുക്കുന്ന ജീത്തു ജോസഫ് പറയുന്നത് മലയാളത്തിലെ മറ്റൊരു സൂപ്പർ താരമായ മമ്മൂട്ടിയോടൊപ്പമുള്ള ഒരു ചിത്രവും തന്റെ വലിയ ആഗ്രഹമാണ് എന്നാണ്. ഇതിനോടകം താൻ അദ്ദേഹത്തോട് മൂന്നു കഥകൾ പറഞ്ഞെങ്കിലും അത് മൂന്നും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല എന്നും ജീത്തു പറയുന്നു. ഏതായാലും താൻ ഇനിയും ശ്രമിക്കുമെന്നും അദ്ദേഹത്തോടൊപ്പം ഒരു ചിത്രം സംഭവിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ എന്നും ജീത്തു ജോസഫ് പറഞ്ഞു.
ജീത്തു ജോസഫ് – പൃഥ്വിരാജ് ടീമിൽ ഒരുക്കിയ മെമ്മറീസ് എന്ന സൂപ്പർ ഹിറ്റിന്റെ കഥ ജീത്തു ആദ്യം മമ്മൂട്ടിയോടാണ് പറഞ്ഞത്. അതുപോലെ ജീത്തു – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യത്തിന്റെ കഥയും മമ്മൂട്ടിയുടെ മുന്നിലാണ് ആദ്യം എത്തിയത്. പക്ഷെ രണ്ടും അദ്ദേഹം ഒഴിവാക്കുകയായിരുന്നു. അത് കൂടാതെ താൻ ഒരുക്കിയ ബോഡി എന്ന ഹിന്ദി ചിത്രത്തിന്റെ കഥയും ആദ്യം മമ്മൂട്ടിയോടാണ് പറഞ്ഞത് എന്നും അദ്ദേഹത്തെ നായകനാക്കി ആ കഥയിൽ ഒരു മലയാള ചിത്രമൊരുക്കാൻ ആയിരുന്നു പ്ലാനെന്നും ജീത്തു വെളിപ്പെടുത്തുന്നു. പക്ഷെ അതും അദ്ദേഹത്തിന് ഇഷ്ടമാവാത്തതു കാരണം പിന്നീട് ഹിന്ദിയിലേക്ക് എത്തുകയായിരുന്നു. താൻ അദ്ദേഹത്തോട് ഇതുവരെ പറഞ്ഞ മൂന്നു കഥയും ത്രില്ലർ സ്വഭാവം ഉള്ളതായിരുന്നുവെന്നും ജീത്തു ജോസഫ് പറഞ്ഞു.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.