മലയാളത്തിലെ പ്രശസ്ത സംവിധായികമാരിലൊരാളാണ് അഞ്ജലി മേനോൻ. മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡേയ്സ്, കൂടെ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത അഞ്ജലി മേനോനാണ് ഉസ്താദ് ഹോട്ടൽ എന്ന സൂപ്പർ ഹിറ്റ് അൻവർ റഷീദ്- ദുൽഖർ സൽമാൻ ചിത്രം രചിച്ചതും. ഒടിടി പ്ലാറ്റ്‌ഫോമിൽ നേരിട്ട് റിലീസ് ചെയ്ത വണ്ടർ വുമൺ എന്ന ചിത്രമാണ് അഞ്ജലി ഒരുക്കി പുറത്ത് വന്ന ഏറ്റവും പുതിയ ചിത്രം. പാർവതി തിരുവോത്, നിത്യ മേനോൻ, നദിയ മൊയ്തു, പദ്മപ്രിയ, സയനോര തുടങ്ങി ഒട്ടേറെ പ്രമുഖ നായികാ താരങ്ങൾ വേഷമിട്ട ഈ ചിത്രത്തിന് മികച്ച പ്രതികരണം നേടാൻ സാധിച്ചില്ല. അതിനു മുൻപ് ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ സിനിമ നിരൂപകരെ കുറിച്ച് അഞ്ജലി നടത്തിയ പ്രതികരണവും വലിയ വിമർശനം നേരിട്ടു. ഇപ്പോഴിതാ തന്റെ കൂടെ ജോലി ചെയ്യാൻ എങ്ങനെയുള്ള ആളുകൾ ആണ് വേണ്ടതെന്നും അഞ്ജലി പറയുകയാണ്.
തന്റെ ക്രൂവില്‍ വര്‍ക്ക് ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും, ഒരുപാട് ഡിമാന്‍ഡുകളുള്ള ആളാണ് താനെന്നും അഞ്ജലി മേനോൻ പറയുന്നു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി മേനോൻ ഈ കാര്യം പറയുന്നത്. താൻ ചാടുമ്പോള്‍ കൂടെ ചാടുന്ന ടീമിനെയാണ് തനിക്കാവശ്യമെന്ന് പറയുന്ന അഞ്ജലി, തന്റെ ടീമിൽ ഉള്ളവർ കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്നും വളരെ ഉത്തരവാദിത്തമുള്ളവരായിരിക്കണം അവരെന്നും കൂട്ടിച്ചേർക്കുന്നു. വളരെ സൂക്ഷ്മമായതും തീവ്രമായതുമായ ജോലിയാണ് താൻ അവരിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും അഞ്ജലി മേനോൻ എടുത്തു പറയുന്നു. സുരക്ഷിതമായ തൊഴില്‍ സാഹചര്യവും ബഹുമാനവുമാണ് താൻ അവർക്ക് ഓഫർ ചെയ്യുന്നതെന്നും നടീനടമാർക്കു കിട്ടുന്ന ഒരു കുഷ്യനിങ് അവർക്കു കിട്ടില്ല എന്നും അഞ്ജലി വിശദീകരിച്ചു.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.