കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. മോഹൻലാൽ, നിവിൻ പോളി ആരാധകരും മറ്റു സിനിമാ പ്രേമികളും ഏറെ ആവേശത്തോടെയാണ് ഈ കിടിലൻ ട്രൈലർ സ്വീകരിച്ചതും ഈ ചിത്രത്തിനായി കാത്തിരിക്കുന്നതും . ഓഗസ്റ്റ് പതിനെട്ടിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ കായംകുളം കൊച്ചുണ്ണി എന്ന നായക വേഷത്തിൽ നിവിൻ പോളിയും ഇത്തിക്കര പക്കി ആയി അതിഥി വേഷത്തിൽ മോഹൻലാലും എത്തുന്നു. ട്രൈലറിലും അവസാനം കുറച്ചു നിമിഷങ്ങൾ മാത്രമാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നുള്ളു എങ്കിലും ആ കുറച്ചു നിമിഷങ്ങൾ കൊണ്ട് തന്നെ മോഹൻലാൽ പ്രേക്ഷക പ്രതീക്ഷ വാനോളം എത്തിച്ചു. ഇപ്പോഴിതാ ഇത്തിക്കര പക്കിയുടെയും കായംകുളം കൊച്ചുണ്ണിയുടെയും അത്ഭുത പ്രകടനം കാണാൻ താൻ കാത്തിരിക്കുകയാണ് എന്ന് പറയുന്നത് ബ്രഹ്മാണ്ഡ മോഹൻലാൽ ചിത്രമായ ഒടിയൻ ഒരുക്കിയ വി എ ശ്രീകുമാർ മേനോൻ ആണ്.
കായംകുളം കൊച്ചുണ്ണിയുടെ ട്രൈലർ ലോഞ്ച് ചടങ്ങിലും പങ്കെടുത്ത ശ്രീകുമാർ ഈ ചിത്രത്തിന്റെ വലിപ്പം നമ്മുക്ക് ട്രൈലർ മനസ്സിലാക്കു തരുന്നുണ്ടെന്നും പറഞ്ഞു. അമ്പരപ്പിക്കുന്ന പ്രകടനമാണ് നിവിൻ ഈ ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നതെന്ന ഫീലാണ് ട്രൈലർ തരുന്നത് എന്ന് പറഞ്ഞ ശ്രീകുമാർ മേനോൻ ഇത്ര ഗംഭീരമായ രീതിയിൽ ഈ ചിത്രം ഒരുക്കിയ റോഷൻ ആൻഡ്രൂസിനെയും അഭിനന്ദിച്ചു. ഗോകുലം ഗോപാലൻ എന്ന നിർമ്മാതാവിന്റെ ധൈര്യവും പിന്തുണയും ഇല്ലായിരുന്നെങ്കിൽ ഈ ചിത്രം സംഭവിക്കില്ലായിരുന്നു എന്നും പറഞ്ഞ ശ്രീകുമാർ മേനോൻ ഈ അടുത്ത കാലത്തു തന്നെ ഏറെ ആവേശം കൊള്ളിച്ച ട്രൈലർ ആണിതെന്നും അഭിപ്രായപ്പെട്ടു. മോഹൻലാൽ – ശ്രീകുമാർ മേനോൻ ചിത്രമായ ഒടിയൻ ഈ വർഷം ഒക്ടോബറിൽ ആയിരിക്കും റിലീസ് ചെയ്യുക.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.