വീണ്ടും സോഷ്യൽ മീഡിയയിലെ ട്രോളന്മാർ ആഘോഷമാക്കുകയാണ് നടി ഗായത്രി സുരേഷിന്റെ വാക്കുകൾ. പ്രണവ് മോഹൻലാലിനെ ഇഷ്ടമാണെന്നും പ്രണവിനെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നും പല തവണ പറഞ്ഞിട്ടുള്ള നടിയാണ് ഗായത്രി. മാത്രമല്ല, ഹൃദയം കണ്ടപ്പോൾ അതിലെ കല്യാണി പ്രിയദർശൻ ചെയ്ത, പ്രണവിന്റെ ഭാര്യ വേഷം ചെയ്യണം എന്നും തോന്നി എന്നും, അതിലെ പ്രണവിനെ കണ്ടപ്പോൾ ജീവിതത്തിലും പ്രണവ് നല്ലൊരു ഭർത്താവു ആയിരിക്കുമെന്ന് തോന്നി എന്നും ഗായത്രി സുരേഷ് പറഞ്ഞതും വൈറൽ ആയിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ അഭിമുഖത്തിൽ ഗായത്രി പറഞ്ഞ വാക്കുകൾ വീണ്ടും സോഷ്യൽ മീഡിയ ട്രോളുകളിൽ നിറയുകയാണ്. പ്രണവിനെ മറ്റൊരാള്‍ വിവാഹം കഴിച്ചാല്‍ തനിക്ക് താങ്ങാന്‍ പറ്റില്ലെന്ന് ആണ് ഗായത്രി പറയുന്നത്. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിനോടായിരുന്നു നടിയുടെ ഈ പ്രതികരണം വന്നത്.
ദൈവം നിശ്ചയിച്ചാൽ പ്രണവ് ആയുമുള്ള വിവാഹം നടക്കുമെന്നും, യൂണിവേഴ്‌സ് ചില സിഗ്നല്‍ തരും എന്നും ഗായത്രി പറയുന്നു. ഒരു ദിവസം താൻ കാറിലിരുന്നു ആരെയായിരിക്കും കല്യാണം കഴിക്കുക എന്നാലോചിച്ച് നോക്കുമ്പോള്‍, തന്റെ മുന്നില്‍ ഒരു ബസ് പോവുന്നുണ്ടായിരുന്നു എന്നും, ആ ബസിന്റെ പേര് പ്രണവ് എന്നായിരുന്നു എന്നുമാണ് ഗായത്രി പറയുന്നത്. അത് യൂണിവേഴ്‌സിന്റെ ഒരു സിഗ്നലല്ലേ, ഒരു ഉത്തരമല്ലേ എന്നും ഈ നടി ചോദിക്കുന്നു. 2015 ല്‍ ജമ്നപ്യാരിയിലൂടെ സിനിമയിൽ എത്തിയ ഗായത്രി പിന്നീട് ഒരേ മുഖം, കരിങ്കുന്നം സിക്സസ്, സഖാവ്, വര്‍ണ്യത്തില്‍ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ഒരു മെക്സിക്കന്‍ അപാരത തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുള്ള നടി കൂടിയാണ് ഗായത്രി സുരേഷ്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
This website uses cookies.