നടിയെ ആക്രമിച്ച കേസിൽ വിവാദങ്ങൾ പുകയുകയാണ്. നടൻ ദിലീപിനെ കേസിൽ കുടുക്കാൻ എന്നവണ്ണം പുറത്ത് വന്ന പൾസർ സുനിയുടെ കത്തും ഭീഷണിപ്പെടുത്തി കൊണ്ടുള്ള ഫോൺ കോളും സിനിമ മേഖലയെ തന്നെ അങ്കലാപ്പിൽ ആഴ്ത്തിയിരിക്കുകയാണ്. ദിലീപിന്റെ പേര് പറയാൻ സിനിമയിലെ പ്രമുഖർ പണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ദിലീപിന്റെ പേര് പറയാതെ ഇരിക്കാൻ പണം നൽകണം എന്നുമായിരുന്നു ഭീഷണി.
അതെ സമയം ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിലൂടെ തന്റെ ഭാഗം വ്യക്തമാക്കി കൊണ്ട് നടൻ ദിലീപ് രംഗത്ത്. ദിലീപിനെ സപ്പോട്ട് ചെയ്തു കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സലീം കുമാറിനും അജു വർഗീസിനും നന്ദി പറഞ്ഞു കൊണ്ടാണ് ദിലീപിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ഇന്നേവരെ എല്ലാവര്ക്കും നല്ലത് മാത്രം വരുത്തണമെന്നെ ഞാൻ ചിന്തിച്ചിട്ടുള്ളൂ, അതിനു വേണ്ടിയെ പ്രവർത്തിച്ചിട്ടുള്ളൂ. ചില മഞ്ഞ ഓൺലൈൻ മാധ്യമങ്ങളും ചിലരും ഒരു കേസിന്റെ പേരിൽ എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം കുറച്ചു നാളുകളായി ശ്രമിക്കുന്നുണ്ട്. പ്രമുഖ ചാനലുകളുടെ അന്തപുരങ്ങളിൽ ആണ് ഇപ്പോൾ ഈ ഗൂഡാലോചന നടക്കുന്നത്. അവരുടെ അന്തിചർച്ചകളിലൂടെ എന്നെ താറടിച്ച് കാണിക്കുകയാണ് ഇവരുടെ ലക്‌ഷ്യം. ദിലീപ് പറയുന്നു.
ഇത്തരം വ്യാജ വാർത്തകളിലൂടെ പ്രേക്ഷകരെ തന്നിൽ നിന്നും അകറ്റി, തന്റെ റിലീസ് ചെയ്യാൻ പോകുന്ന സിനിമയെയും തന്റെ മറ്റു സിനിമകളെയും തകർത്തു, സിനിമ മേഖലയിൽ നിന്ന് തന്നെ ഇല്ലാതെയാക്കാൻ വേണ്ടിയുള്ള ശ്രമമാണ് അവരുടേതെന്നും ദിലീപ് കുറിപ്പിൽ വ്യക്തമാക്കുന്നു.
താൻ ചെയ്യാത്ത കുറ്റത്തിനാണ് ക്രൂശിക്കപ്പെടുന്നത് എന്നും തന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി നുണ പരിശോധനയ്ക്കോ ബ്രെയിൻ മാപ്പിംഗോ എന്തിന് വേണമെങ്കിലും തയ്യാറാണെന്നും ദിലീപ് കൂട്ടിച്ചേർക്കുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.