ഒട്ടേറെ മലയാളം- തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സു കീഴടക്കിയ ബാലതാരമാണ് ബേബി അനിക സുരേന്ദ്രൻ. തമിഴിൽ തല അജിത്തിന് ഒപ്പം അഭിനയിച്ച എന്നൈ അറിന്താൽ, വിശ്വാസം എന്നീ ചിത്രങ്ങളിലെ പ്രകടനം ഈ പ്രതിഭയ്ക്ക് തെന്നിന്ത്യ മുഴുവൻ വലിയ പ്രശംസയാണ് നേടിക്കൊടുത്തത്. ഇപ്പോഴിതാ ഇന്ത്യ ഗ്ലിറ്റ്‌സ് തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ഇഷ്ടങ്ങൾ വെളിപ്പെടുത്തുകയാണ് ഈ കുട്ടി താരം. താൻ ചെറുപ്പം മുതൽ ദളപതി വിജയ്‌യുടെ ആരാധിക ആണെന്നും ഇപ്പോഴും ആ ആരാധന തുടരുകയാണെന്നും അനിക പറയുന്നു. വിജയ്‌യുടെ ഡാൻസും സംഘട്ടനവും തനിക്ക് ഏറെ ഇഷ്ടമാണെന്ന് പറയുന്ന ഈ നടി, വിജയ് എന്ന മനുഷ്യന്റെ ശാന്തമായ സ്വഭാവവും തനിക്ക് ഏറെ ഇഷ്ടമെന്നു വെളിപ്പെടുത്തുന്നു. അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നതാണ് വലിയ സ്വപ്നമെന്നും അനിക പറയുന്നു.
തല അജിത്തിനെ തനിക്ക് എപ്പോഴും ഒരുപാട് ഇഷ്ടമാണെന്ന് പറഞ്ഞ അനിക പറയുന്നത് മലയാളത്തിൽ തനിക്ക് ഏറെയിഷ്ടം ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരെയാണെന്നാണ്. ടോവിനോ തോമസിനോട് ഒരു ക്രഷ് തോന്നിയിട്ടുണ്ട് എന്നും അദ്ദേഹത്തിന്റെ ലൂക്ക എന്ന ചിത്രം ഏറെയിഷ്ടമാണെന്നും അനിക പറയുന്നു. അധികം വൈകാതെ തന്നെ നായികയായി അരങ്ങേറ്റം കുറിക്കാൻ തനിക്ക് കഴിയുമെന്ന പ്രതീക്ഷയും ഈ നടി പങ്കു വെക്കുന്നു. നായികമാരിൽ തന്റെ റോൾ മോഡൽസ് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ബോളിവുഡ് താരം സുന്ദരി ദീപിക പദുക്കോണും ആണെന്നും അനിക തുറന്നു പറഞ്ഞു. മോഹൻലാൽ നായകനായ അൻവർ റഷീദ് ചിത്രം ചോട്ടാ മുംബൈയിലൂടെ 2007 ഇൽ അരങ്ങേറ്റം കുറിച്ച ഈ ബാലതാരം പിന്നീട് മമ്മൂട്ടി, ജയറാം, ദുൽഖർ തുടങ്ങിയവർക്കൊപ്പവും അഭിനയിച്ചു.
ഫോട്ടോ കടപ്പാട്: Rahul Photography
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.