ഒരുകാലത്തു മലയാള സിനിമയിലെ താരങ്ങളിൽ ഒരാളായി ഉദിച്ചുയർന്ന നടൻ ആണ് ബാബു ആന്റണി. വില്ലനായി രംഗ പ്രവേശം ചെയ്തു, ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ സൂപ്പർ താരങ്ങളുടേതടക്കം വില്ലനായി അഭിനയിച്ച ബാബു ആന്റണി പിന്നീട് നായക വേഷത്തിൽ എത്തിയും സൂപ്പർ വിജയങ്ങൾ സമ്മാനിച്ചു. മലയാളത്തിലെ ആ സമയത്തെ ആക്ഷൻ കിംഗ് ആയി അദ്ദേഹം മാറുകയും ചെയ്തു. ബാബു ആന്റണി ചിത്രങ്ങളിലെ ആക്ഷൻ, മലയാളി യുവാക്കളുടെ ഹരമായി മാറിയ ഒരു കാലമുണ്ടായിരുന്നു. എന്നാൽ താൻ വില്ലനായി വന്നപ്പോൾ ഉണ്ടായിരുന്ന ഒരു ട്രെൻഡിനെ കുറിച്ചും ആ ട്രെൻഡ് താൻ എങ്ങനെയാണു മാറ്റിയത് എന്നതിനെ കുറിച്ചും മനസ്സ് തുറക്കുകയാണ് ബാബു ആന്റണി. തന്നെ വില്ലനായി അഭിനയിക്കാൻ ഏതു ഭാഷയിൽ നിന്ന് ആര് വിളിച്ചാലും, അവർ വിളിക്കുമ്പോൾ തന്നെ താൻ അവരോട് പറഞ്ഞിരുന്നത് ബലാത്സംഗ സീനുകളിൽ അഭിനയിക്കാൻ പറ്റില്ല എന്നാണെന്നു അദ്ദേഹം പറയുന്നു. വില്ലന്മാർ സ്ത്രീകളെ ബലാത്സംഗം ചെയ്യണം എന്നത് അന്നൊരു ട്രെൻഡ് ആയിരുന്നു എന്നും താനാണ് അതിനൊരു മാറ്റം കൊണ്ട് വന്നതെന്നും ബാബു ആന്റണി പറയുന്നു.
എന്തിനാണ് വില്ലൻ നായികയെ ബലാത്സംഗം ചെയ്യുന്നത് എന്ന് ചോദിക്കുമ്പോൾ ഓഡിയന്സിനു അതൊരു ത്രില്ലാണ് എന്നായിരുന്നു പലരുടെയും മറുപടി എന്നും എന്നാൽ അത് തെറ്റാണു എന്നും ബാബു ആന്റണി പറയുന്നു. നമ്മുടെ ഓഡിയൻസ് അങ്ങനെയൊന്നുമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഏതായാലും ഇപ്പോൾ ഒരുപാട് വർഷങ്ങൾക്കു ശേഷം ഒരു മാസ്സ് ചിത്രത്തിലെ നായക വേഷം ചെയ്തുകൊണ്ട് അദ്ദേഹം തിരിച്ചു വരവിനു ഒരുങ്ങുകയാണ്. ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ എന്ന ആക്ഷൻ ചിത്രം ഉടനെ തുടങ്ങും. ഡെന്നിസ് ജോസഫ് രചിക്കുന്ന ഈ ചിത്രത്തിൽ ഹോളിവുഡിൽ നിന്നടക്കമുള്ള താരങ്ങൾ അണിനിരക്കും എന്നും ഇതൊരു പക്കാ ആക്ഷൻ ഡ്രാമ ആയിരിക്കുമെന്നും സംവിധായകനും ബാബു ആന്റണിയും അറിയിച്ചു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.