ടെലിവിഷനിലെ ഹാസ്യ പരിപാടികളിലൂടെയും മിമിക്രി വേദിയിലൂടെയും സിനിമയിലെത്തിയ താരമാണ് ടിനി ടോം. സിനിമയിൽ ചെറിയ വേഷങ്ങളിൽ തുടങ്ങി, പ്രധാന ഹാസ്യ താരമായും അവസാനം നായകനായും വരെ ചിത്രങ്ങളിൽ അഭിനയിച്ചു തിളങ്ങിയ ഈ നടൻ വൈകാതെ സംവിധാന രംഗത്തും എത്തുമെന്ന് സൂചനയുണ്ട്. ആദ്യ കാലങ്ങളിൽ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ ഡ്യൂപ് ആയി അഭിനയിച്ചു കൊണ്ടാണ് ടിനി ടോം സിനിമയിൽ എത്തിയത്. അത് കൊണ്ട് തന്നെ മമ്മൂട്ടിക്ക് വേണ്ടി സംഘട്ടന രംഗങ്ങളിൽ ഡ്യൂപ് ആവുന്നത് ടിനി ടോം ആണെന്നുള്ള രീതിയിൽ സോഷ്യൽ മീഡിയയിലടക്കം വാർത്തകൾ പ്രചരിച്ചിരുന്നു. താൻ മമ്മൂട്ടിയുടെ ഡ്യൂപ് ആയാണ് സിനിമയിൽ വന്നതെന്ന് ടിനി ടോം പറഞ്ഞ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണ് അതിനു കാരണമായത്. താൻ യഥാർത്ഥത്തിൽ എന്താണ് ഉദ്ദേശിച്ചത് എന്ന് പിന്നീട് വെളിപ്പെടുത്തിയ ടിനി ടോം, താൻ മമ്മൂട്ടിയുടെ സ്റ്റണ്ട് ഡബിൾ അല്ല എന്നും തുറന്നു പറയുന്നു.
ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ടിനി ടോം ഈ കാര്യം വെളിപ്പെടുത്തുന്നത്. പാലേരി മാണിക്യം, അണ്ണൻ തമ്പി അങ്ങനെ ഉള്ള ചിത്രങ്ങളിൽ മമ്മൂട്ടി ഒന്നിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ, ആ കഥാപാത്രങ്ങളെ ഒരുമിച്ചു സ്‌ക്രീനിൽ കാണിക്കുന്ന സമയത്തുള്ള ചില ഷോട്ടുകളിൽ മമ്മുക്കയുടെ ബോഡി ഡബിൾ ആയാണ് താൻ അഭിനയിച്ചത് എന്നും തന്റെ ശരീരത്തിന് മമ്മുക്കയുടെ ശരീരവുമായുള്ള സാമ്യം മമ്മുക്ക തന്നെ കണ്ടു പിടിച്ചതിനെ തുടർന്നാണ് അത്തരം രംഗങ്ങളിൽ സ്ഥിരമായി താൻ അഭിനയിച്ചത് എന്നും ടിനി ടോം പറയുന്നു. സ്റ്റണ്ട് ചെയ്യാനായി ഡ്യൂപ്പുകൾ വേറെ വരുമെന്നും സാഹസികതയും അപകടവും നിറഞ്ഞ സംഘട്ടന രംഗങ്ങൾ ചെയ്യാൻ അതിനു പരിശീലനം ലഭിച്ച സ്റ്റണ്ട് ഡ്യൂപ്പുകൾ ഉണ്ടെന്നും ടിനി പറയുന്നു. അതുകൊണ്ട് തന്നെ മമ്മൂട്ടിക്ക് വേണ്ടി സംഘട്ടനം ചെയ്യുന്ന ഡ്യൂപ്പാണ് താനെന്ന പ്രചാരണം തെറ്റാണെന്നും ടിനി ടോം വിശദീകരിച്ചു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.