മലയാള സിനിമയിൽ ചുരുങ്ങിയ കാലംകൊണ്ട് ഏറെ ശ്രദ്ധ നേടിയ യുവനടിയാണ് മിയ ജോർജ്. ഫേസ്ബുക്കിൽ 1 കോടിയിലധികം ആരാധകരുള്ള താരം സൗത്ത് ഇന്ത്യൻ സിനിമ ലോകത്തെ തന്നെ നിറസാന്നിധ്യമാണ്. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി ഭാഷകളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കുറച്ചു നാളായി നടി മിയ ഏറെ അസ്വസ്ഥതയാണ്. തന്റെ പേരിൽ കറങ്ങി നടക്കുന്ന ഒരു ഫേസ്ബുക്ക് അക്കൗണ്ടിലൂടെ തെറ്റായ സന്ദേശങ്ങളും തട്ടിപ്പുമാണ് നടക്കുന്നതെന്ന് അടുത്തിടെയാണ് താരം മനസ്സിലാക്കിയത്. ഫേക്ക് അക്കൗണ്ടിൽ നിന്ന് വരുന്ന സന്ദേശങ്ങൾ വെളിപ്പെടുത്തി മിയ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
മിയയുടെ കുറിപ്പിന്റെ പൂർണരൂപം : –
മിയ മിയ എന്ന പേരിൽ ഉള്ള ഒരു അക്കൗണ്ടിൽ നിന്നും messenger through ആക്ടറെസ്സ് മിയ ആണെന്ന് പറഞ്ഞു ഒരുപാട് ആളുകൾക്ക് മെസ്സേജസ് പോകുന്നതായും ചാറ്റ് ചെയ്യുന്നതായും അറിയാൻ കഴിഞ്ഞു. Film direct ചെയ്യാൻ പോകുന്നു എന്നാണ് ആൾ പറയുന്നത്. പലരോടും നമ്പർ വാങ്ങി കാണാൻ ഉള്ള arangements വരെ എത്തി എന്നാണ് അറിഞ്ഞത്.ഞാൻ miya എന്ന ഈ വെരിഫൈഡ് പേജ് ആണ് ഉപയോഗിക്കുന്നത്. മിയ എന്ന പേരിൽ എനിക്കൊരു അക്കൗണ്ട് ഇല്ല. അതിനാൽ മറ്റു അക്കൗന്റ്സ്‌ലൂടെ വരുന്ന മെസ്സേജസ് നു ഞാൻ ഉത്തരവാദി അല്ല എന്ന് അറിയിക്കുന്നു. This msg is to inform u all that i dont chat with people in social media. I dnt even have messenger in my phone. Plz be careful. Dont fall for such fake offers. Thanks to the people who personally contacted me nd informed me abt this.
തനിക്ക് മെസ്സഞ്ചർ പോലും ഇല്ലായെന്നും സമൂഹ മാധ്യമങ്ങളിൽ പരിചയം ഇല്ലാത്ത ആളുകളുമായി താൻ സംസാരിക്കാറുമില്ല എന്ന് താരം വ്യക്തമാക്കി. ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്ന പേരിൽ നടത്തുന്ന തട്ടിപ്പിൽ ആരും ചെന്ന് അകപ്പെടരുതെന്നും താരം ആവശപ്പെടുന്നുണ്ട്. മറ്റ് അക്കൗണ്ടുകളിൽ നിന്ന് വരുന്ന മെസേജുകൾക്ക് താൻ ഉത്തരവാദിയല്ലെന്നും സൂചിപ്പിച്ചാണ് മിയ കുറിപ്പ് അവസാനിപ്പിച്ചത്.
മമ്മൂട്ടി നായകനായ ഭ്രമയുഗം എന്ന സൂപ്പർ ഹിറ്റ് പീരീഡ് ഹൊറർ ത്രില്ലർ ഒരുക്കി ശ്രദ്ധ നേടിയ രാഹുൽ സദാശിവന്റെ പുതിയ…
ഡിസംബർ ഒന്നിന് രാവിലെയാണ് മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമായ എമ്പുരാൻ ചിത്രീകരണം പൂർത്തിയാക്കിയത്. കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ…
ഒട്ടേറെ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ദിലീപ്- ഷാഫി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. 1000 ബേബീസ് എന്ന സൂപ്പർഹിറ്റ്…
മെഗാസ്റ്റാർ മമ്മൂട്ടി നായകനായ വല്യേട്ടൻ ഈ കഴിഞ്ഞ നവംബർ 29 നാണു ആഗോള തലത്തിൽ റീ റിലീസ് ചെയ്തത്. ഇപ്പോഴിതാ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രം ഡിസംബർ 25 നു ക്രിസ്മസ് റിലീസായി പ്രേക്ഷകരുടെ…
എ-ഗാൻ, അനോണിമസ്, ശിവ് പോൾ എന്നിവർ ചേർന്നൊരുക്കിയ ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് 'അറിയാല്ലോ' പ്രേക്ഷകശ്രദ്ധ നേടുന്നു. ‘സോണി മ്യൂസിക്ക് സൗത്ത്’…
This website uses cookies.