മികച്ച കഥാപാത്രങ്ങൾ ചെയ്തു മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ ആളാണ് ഷൈൻ ടോം ചാക്കോ. മലയാളം, തമിഴ് ഉൾപ്പെടെ ഒരുപിടി വലിയ ചിത്രങ്ങളാണ് അദ്ദേഹം അഭിനയിച്ചു ഇനി റിലീസ് ചെയ്യാൻ ഉള്ളത്. മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം, ദളപതി വിജയ് നായകനായ തമിഴ് ചിത്രം ബീസ്റ്റ് എന്നിവയൊക്കെ അതിൽ പെടും. ഇപ്പോഴിതാ കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. താൻ ഒരു കടുത്ത മോഹൻലാൽ ഫാൻ ആണെന്നും ചെറുപ്പം മുതൽ കൂടുതൽ കണ്ടിരിക്കുന്നത് ലാലേട്ടൻ ചിത്രങ്ങൾ ആണെന്നും അദ്ദേഹം പറയുന്നു. താൻ സിനിമയിലേക്ക് വരാൻ കാരണമായതും ലാലേട്ടന്റെ അത്തരം ചിത്രങ്ങൾ ഉണ്ടാക്കിയ സ്വാധീനം ആണെന്നും ഷൈൻ ടോം ചാക്കോ പറയുന്നുണ്ട്. കിലുക്കം, ചിത്രം ഭരതം, കിരീടം തുടങ്ങിയ ലാലേട്ടൻ ചിത്രങ്ങളാണ് ഏറെ പ്രീയപെട്ടത് എന്ന് ഷൈൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.
എൺപതുകളിൽ തനിക്കു ജനിച്ച തനിക്കും തന്നെപോലെ ഉള്ള ഏകദേശം എല്ലാ കുട്ടികൾക്കും അന്ന് മുതൽ തന്നെ മോഹൻലാലിനെ ആയിരുന്നു ഇഷ്ടമെന്നും, കാരണം അത്ര രസകരമായ കഥാപാത്രങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത് എന്നും ഷൈൻ ടോം ചാക്കോ പറയുന്നു. മമ്മുക്കയുടെ ഫാൻ ആയതു അദ്ദേഹത്തെ പരിചയപെട്ടു കുറച്ചു കഴിയുമ്പോൾ ആണെന്നും ഷൈൻ പറഞ്ഞു. തനിയാവർത്തനം, ന്യൂ ഡൽഹി, അമരം തുടങ്ങിയ ചിത്രങ്ങളാണ് മമ്മുക്ക അഭിനയിച്ചതിൽ കൂടുതൽ ഇഷ്ട്ടപെട്ടത് എന്നും ഷൈൻ ടോം ചാക്കോ ക്യാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.