ഏവരും കാത്തിരുന്നുന്ന മോഹൻലാലിൻറെ പ്രതികരണവും വന്നെത്തി. തന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ നടത്തുന്ന വിശ്വ ശാന്തി ചാരിറ്റിറ്റി ഫൗണ്ടേഷന്റെ കീഴിൽ കേരളത്തിൽ പാവപ്പെട്ടവർക്കായി ഒരു കാൻസർ കെയർ സെന്റർ തുടങ്ങുന്ന കാര്യവുമായി ബന്ധപെട്ടു കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. എന്നാൽ ആ കൂടി കാഴ്ചയെ വളച്ചൊടിച്ച ചില മാധ്യമങ്ങൾ, മോഹൻലാലിനെ ആണ് അടുത്ത ലോക സഭ തിരഞ്ഞെടുപ്പിൽ ബി ജെപി തിരുവനന്തപുരത്തു സ്ഥാനാർത്ഥിയാക്കാൻ ഉദ്ദേശിക്കുന്നത് എന്നും അതിനു മുന്നോടി ആയാണ് മോഹൻലാൽ പ്രധാന മന്ത്രിയെ കണ്ടതെന്നും പ്രചരിപ്പിച്ചു. എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ മോഹൻലാലിന്റെ പ്രതികരണം വന്നിരിക്കുകയാണ്. തിരുവനന്തപുരത്തു ലോക സഭ സ്ഥാനാർത്ഥിയാവുന്നതിനെ കുറിച്ചു തനിക്കു അറിയില്ല എന്നും താൻ ഇപ്പോൾ തന്റെ ജോലി ചെയ്യുകയാണ് എന്നും മോഹൻലാൽ പറഞ്ഞു. വളരെ നേരത്തെ തന്നെ നിശ്ചയിച്ച ഒരു കൂടി കാഴ്ച ആയിരുന്നു പ്രധാന മന്ത്രിയുമായി നടത്തിയത് എന്നും, വളരെ വലിയ ലക്ഷ്യങ്ങൾ ഉള്ള ഒരു ട്രസ്റ്റിനെ കുറിച്ച് അറിയിക്കാൻ വേണ്ടി ആണ് അദ്ദേഹത്തെ കണ്ടത് എന്നും മോഹൻലാൽ പറഞ്ഞു.
ഇതിനു മുൻപ് മറ്റു പാർട്ടികളുടെയും പ്രധാന മന്ത്രിമാരെ കണ്ടിട്ടുണ്ട് എന്നും കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ പല തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട് എന്നും മോഹൻലാൽ പറയുന്നു. അപ്പോഴൊക്കെ ഇത്തരത്തിൽ ഉള്ള പ്രചാരണങ്ങൾ പുറത്തു വന്നിട്ടുണ്ടെന്നും അതിൽ ശ്രദ്ധിക്കാതെ തന്റെ ജോലി ചെയ്യുകയാണ് താൻ എന്നും മോഹൻലാൽ പ്രതികരിച്ചു.
ഇപ്പോൾ പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപെട്ടു മോഹൻലാൽ തിരുവനന്തപുരത്തു ഉണ്ട്. ഈ ചിത്രത്തിൽ ഒരു രാഷ്ട്രീയ നേതാവായി ആണ് മോഹൻലാൽ അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. റോഷൻ ആൻഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി , രഞ്ജിത് ചിത്രം ഡ്രാമ, ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ എന്നിവയാണ് മോഹൻലാലിൻറെ അടുത്ത റിലീസുകൾ.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.