തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും നിറസാന്നിദ്ധ്യമായിരുന്ന താരം ഇപ്പോൾ സ്ത്രീ കഥാപാത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ചിത്രങ്ങളാണ് ചെയ്യുന്നത്.ഈ അടുത്ത് ചെന്നൈയിൽ നടന്ന വിജയ് അവാർഡ്‌സിൽ മികച്ച നടിക്കുള്ള അവാർഡും , ജനപ്രിയ നായികയായും നയൻതാരയെ തിരഞ്ഞെടുത്തു. അറം സിനിമയിലെ മികച്ച പ്രകടനത്തിനായിരുന്നു അവാർഡുകൾ നയൻസിനെ തേടിയെത്തിയത്. നയൻതാരയുടെ ഈ നേട്ടത്തിൽ ഏറെ സന്തോഷവനാണ് താന സെർന്ത കൂട്ടം സംവിധായകൻ വിഘ്‌നേശ് ശിവൻ , ഇരുവരുടെ ബന്ധം വിവാഹത്തിൽ ചെന്ന് അവസാനിക്കുമോ എന്നാണ് തമിഴ് ജനത ഉറ്റു നോക്കുന്നത്. വിജയ് അവാർഡ്സിന്റെ ചടങ്ങിൽ മുഖ്യ അതിഥി ദുൽഖർ സൽമാനായിരുന്നു. ദുൽഖർ നയൻതാരയെ വാ തോരാതെ പ്രശംസിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം.
നയൻതാരയ്ക്ക് അവാർഡ് നൽകാൻ ദുൽഖർ സൽമാനെയായിരുന്നു നിയോഗിച്ചിരുന്നത്.ഇരുതാരങ്ങളെ നിറഞ്ഞ കൈയടിയോട് കൂടിയാണ് തമിഴ് മക്കൾ സ്റ്റേജിലേക്ക് ക്ഷണിച്ചത്. അവാർഡ് നൽകിയ ശേഷം ദുൽഖർ ഇങ്ങനെ പറയുകയുണ്ടായി ,താൻ ചെറുപ്പം മുതലേ നയൻതാരയുടെ ആരാധകനാണെന്നും കാലം നിങ്ങളുടെ മുന്നേ സഞ്ചരിക്കുകയാണെന്ന് തനിക്ക് തോന്നുന്നില്ല എന്നും ദുൽഖർ വ്യക്തമാക്കി. നയൻതാരെയെ കാണുമ്പോൾ മനസിൽ ആദ്യം വരുന്ന ഡയലോഗ് പറയാൻ അവതാരകൻ ആവശ്യപ്പെട്ടപ്പോൾ രാജറാണിയാണ് തന്റെ ഇഷ്ട ചിത്രമെന്നും ജയ് പറഞ്ഞ ഡയലോഗാണ് ഈ അവസരത്തിൽ പറയാൻ ആഗ്രഹിക്കുന്നതെന്നും പറഞ്ഞുകൊണ്ട് ” ഐ ലവ് യൂ നയൻതാര “ എന്ന് അദ്ദേഹം പരസ്യമായി പറയുകയുണ്ടായി. കാണികൾ എല്ലാവരും ഈ രംഗം കൗതുകത്തോട് ആസ്വദിച്ചു.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.