ഇരുധി സുട്രൂ, സൂരറായ് പോട്രൂ എന്നീ രണ്ടു തമിഴ് ചിത്രങ്ങളിലൂടെ തന്നെ തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായികമാരിൽ ഒരാൾ എന്ന് പേര് നേടിയ പ്രതിഭയാണ് സുധ കൊങ്ങര. സൂര്യ നായകനായ സൂരറായ് പോട്രൂ എന്ന ചിത്രം കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഏറ്റവും മികച്ച ഇന്ത്യൻ സിനിമകളിൽ ഒന്നായി മാറുകയും ചെയ്തു. അതിനു ശേഷം പാവ കഥൈകാൾ എന്ന ആന്തോളജി ചിത്രത്തിലെ തങ്കം എന്ന ചിത്രത്തിലൂടെയും സുധ കൊങ്ങര പ്രേക്ഷകരെ ഞെട്ടിച്ചു. ഒരേ സമയം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും രസിപ്പിക്കുകയും അവരുടെ മനസ്സിലിടം പിടിക്കുന്നതുമായ ചിത്രങ്ങളാണ് സുധ എന്ന സംവിധായിക ഒരുക്കുന്നത് എന്നതാണ് ഈ പ്രതിഭയെ വേറിട്ട് നിർത്തുന്നത്. ഇപ്പോഴിതാ മലയാളത്തിലെ മഹാനടനായ മോഹൻലാലിന്റെ കടുത്ത ആരാധികയാണ് താനെന്നു വെളിപ്പെടുത്തുകയാണ് സുധ കൊങ്ങര. ഇപ്പോഴത്തെ നടന്മാരിൽ ദുൽഖർ സൽമാൻ ആണ് തന്റെ പ്രീയപ്പെട്ട നടൻ എന്നും സുധ പറയുന്നു. മമ്മൂട്ടിയേയും തനിക്കു ഇഷ്ടമാണെന്നും എന്നാൽ മോഹൻലാലിന്റെ അഭിനയമാണ് കൂടുതൽ ഇഷ്ടമെന്നും സുധ പറഞ്ഞു.
മോഹൻലാൽ എന്ന നടന്റെയൊപ്പം ജോലി ചെയ്യണമെന്ന് തനിക്കു വളരെ ആഗ്രഹമുണ്ടെന്നും അത് വലിയൊരു സ്വപ്നമാണെന്നും അവർ പറയുന്നു. ദുൽഖറിന്റെ ചിത്രങ്ങൾ തനിക്കു ഇഷ്ടമാണെന്നും കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന ദുൽഖറിന്റെ മിടുക്കാണ് തന്നെ ആകർഷിച്ചതെന്നും സുധ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ദ്രോഹി, ഗുരു എന്നീ ചിത്രങ്ങളും ഒരുക്കിയ സുധ കൊങ്ങര, പുത്തം പുതു കാലൈ എന്ന ആന്തോളജി ചിത്രത്തിലും ഒരു ഭാഗം ഒരുക്കിയിട്ടുണ്ട്. രേവതി ഒരുക്കി ശോഭന അഭിനയിച്ചു ദേശീയ പുരസ്‍കാരം നേടിയ മിത്ര്, മൈ ഫ്രണ്ട് എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതും സുധയാണ്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.