മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാൾ ആണിന്നു സൗബിൻ ഷാഹിർ. ഇപ്പോൾ നായക വേഷത്തിലും തിളങ്ങുന്ന സൗബിൻ ഒട്ടേറെ മികച്ച ചിത്രങ്ങളുടെ ഭാഗമാവുന്നുണ്ട് ഇപ്പോൾ. കഴിഞ്ഞ മാസം എത്തിയ വികൃതി, ഈ മാസം എത്തിയ ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങൾ ഈ നടന്റെ റേഞ്ച് നമ്മുക്ക് കാണിച്ചു തരുന്നു. സൗബിൻ അടുത്ത വർഷം ചെയ്യാൻ പോകുന്ന ചിത്രങ്ങളിൽ ഒന്ന് പ്രശസ്ത സംവിധായകൻ ഭദ്രൻ ഒരുക്കുന്ന ജൂതൻ എന്ന ചിത്രമാണ്. കഥ പോലും കേൾക്കാതെ ആണ് ഭദ്രൻ സാറിന്റെ പടം ചെയ്യാൻ തീരുമാനിച്ചത് എന്ന് പറയുന്നു സൗബിൻ. കാരണം ഭദ്രൻ എന്ന സംവിധായകന്റെ അത്ര വലിയ ഫാൻ ആണ് താൻ എന്നും അദ്ദേഹം ഒരുക്കിയ സ്ഫടികവും അയ്യർ ദി ഗ്രേറ്റ് എല്ലാം അത്രയ്ക്ക് ഇഷ്ടമാണ് എന്നും സൗബിൻ പറഞ്ഞു.
ഒരു ഫാൻ ബോയ് എന്ന നിലയിൽ ആണ് താൻ ഭദ്രൻ സാറിന്റെ ചിത്രം ചെയ്യുന്നത് എന്ന് പറയുകയാണ് സൗബിൻ. അത് കൂടാതെ ആഷിഖ് അബുവിന്റെ അടുത്ത ചിത്രം, അമൽ നീരദിന്റെ അടുത്ത ചിത്രം, സിദ്ധാർഥ് ഭരതൻ ചിത്രം, മഞ്ജു വാര്യർക്ക് ഒപ്പമുള്ള പുതിയ ചിത്രം, സന്തോഷ് ശിവൻ ഒരുക്കിയ ജാക്ക് ആൻഡ് ജിൽ എന്നിവയെല്ലാം സൗബിൻ അഭിനയിച്ചു അടുത്ത വർഷം റിലീസ് ചെയ്യും. പറവ എന്ന ചിത്രത്തിലൂടെ സംവിധായകനായി എത്തിയ സൗബിൻ തന്റെ അടുത്ത സംവിധാന സംരഭം അടുത്ത വർഷം അവസാനം തുടങ്ങണം എന്ന ആഗ്രഹത്തിൽ ആണ്. കുഞ്ചാക്കോ ബോബൻ ആയിരിക്കും ആ ചിത്രത്തിലെ നായകൻ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഏറെ കാലത്തിനു ശേഷം മലയാളത്തിൽ ഒരു ചിത്രം ചെയ്യാൻ പോവുകയാണ് ഭദ്രൻ. ജൂതൻ എന്ന ഈ സൗബിൻ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ്. മോഹൻലാലിനെ നായകനാക്കി ഒരു ചിത്രവും ഭദ്രൻ പ്ലാൻ ചെയ്യുന്നുണ്ട്. ഭദ്രൻ ഒരുക്കിയ മോഹൻലാൽ ചിത്രങ്ങൾ ആയ സ്ഫടികം, അങ്കിൾ ബൺ, ഒളിമ്പ്യൻ ആന്റണി ആദം എല്ലാം പ്രേക്ഷകരുടെ പ്രീയപ്പെട്ട ചിത്രങ്ങൾ ആണ്. അയ്യർ ദി ഗ്രേറ്റ്, പൂമുഖ പടിയിൽ നിന്നെയും കാത്തു എന്നിവയാണ് ഭദ്രൻ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയത്. മോഹൻലാൽ, മമ്മൂട്ടി എന്നിവർ അഭിനയിച്ച ചങ്ങാത്തം, മോഹൻലാൽ- ശങ്കർ ടീം അഭിനയിച്ച എന്റെ മോഹങ്ങൾ പൂവണിഞ്ഞു. മധു- മമ്മൂട്ടി ടീം അഭിനയിച്ച ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, വിനീത് നായകനായ ഇടനാഴിയിൽ ഒരു കാലൊച്ച, പൃഥ്വിരാജ് നായകനായ വെള്ളിത്തിര, സുരേഷ് ഗോപി നായകനായ യുവ തുർക്കി എന്നിവയും ഭദ്രൻ ഒരുക്കിയ ചിത്രങ്ങൾ ആണ്. മോഹൻലാൽ നായകനായ ഉടയോൻ ആണ് ഭദ്രൻ അവസാനമായി ഒരുക്കിയ ചിത്രം. ഇനി വരാൻ പോകുന്ന ജൂതനിൽ ജോജു ജോർജും അഭിനയിക്കുന്നുണ്ട്.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.