മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് മാമാങ്കം. നവാഗതനായ സജീവ് പിള്ള തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം തിങ്കളാഴ്ച മുതൽ മംഗലാപുരത്തു ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. പന്ത്രണ്ട് വർഷത്തോളം സമയമെടുത്തു ആണ് അദ്ദേഹം ഈ ചിത്രത്തിൻറെ തിരക്കഥ പൂർത്തിയാക്കിയത്. മുപ്പതു കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ്. നേരത്തെ പ്രിത്വിരാജ് – ആർ എസ് വിമൽ ടീമിന്റെ കർണ്ണൻ നിർമ്മിക്കാനിരുന്നതും വേണു കുന്നപ്പിള്ളി ആയിരുന്നു. പക്ഷെ ബഡ്ജറ്റ് സംബന്ധമായ കാര്യങ്ങളിൽ വന്ന ചില പ്രശ്നങ്ങൾ മൂലം അദ്ദേഹം അതിൽ നിന്നു പിന്മാറുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് മാമാങ്കത്തിന് വേണ്ടി ഒരുക്കിയിരിക്കുന്ന കൂറ്റൻ സെറ്റുകളുടെ ചിത്രങ്ങൾ ആണ്.
മംഗലാപുരം ആണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. അവിടെയാണ് ചിത്രത്തിന് വേണ്ടിയുള്ള വമ്പൻ സെറ്റുകളുടെ പണി നടക്കുന്നത്. ഈ മാസത്തെ ആദ്യ ഷെഡ്യൂളിൽ ഏകദേശം രണ്ടാഴ്ച്ച ഷൂട്ടിങ് മാത്രമേ അവിടെ കാണു. ശേഷം വരുന്ന ഷെഡ്യൂളുകൾ മെയ് മാസം മുതലേ ആരംഭിക്കൂ.
മാമാങ്കത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കുന്ന മമ്മൂട്ടി വീണ്ടും ഷാജി പാടൂർ ഒരുക്കുന്ന അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിൽ ജോയിൻ ചെയ്യും. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന മാമാങ്കത്തിന് സംഗീതം ഒരുക്കുന്നത് എം ജയചന്ദ്രൻ ആണ്. പ്രശസ്ത ക്യാമറാമാൻ ജിം ഗണേഷ് ദൃശ്യങ്ങൾ ഒരുക്കുമ്പോൾ, കളരി അടിസ്ഥാനമാക്കിയുള്ള സംഘട്ടനങ്ങൾ ഈ ചിത്രത്തിന് വേണ്ടി ഒരുക്കുന്നത് പ്രശസ്ത സംഘട്ടന സംവിധായകൻ ആയ കെച്ചെ ആണ്. വിശ്വരൂപം, തുപ്പാക്കി, ബില്ല 2 എന്നീ ചിത്രങ്ങൾക്ക് അദ്ദേഹം ആണ് സംഘട്ടനം ഒരുക്കിയത്. ബാഹുബലിക്ക് വി എഫ് എക്‌സ് ഒരുക്കിയ ടീമിനെയാണ് മാമാങ്കത്തിന് വേണ്ടിയും കൊണ്ടു വരാൻ ശ്രമിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിലെ ചാവേറുകളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. നീരജ് മാധവ്, ധ്രുവൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.