ഈ കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിലെ തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് സൈജു കുറുപ്പ് നായകനായ ഉപചാരപൂർവം ഗുണ്ട ജയൻ. ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയ ഈ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. കുട്ടികളേയും കുടുംബ പ്രേക്ഷകരേയും വലിയ രീതിയിൽ ആകർഷിക്കുന്ന ഈ കോമഡി ചിത്രം വലിയ ചിരിയാണ് തീയേറ്ററുകളിൽ ഉണ്ടാക്കുന്നത്. ഈ അടുത്തകാലത്ത് ഇത്രയും ചിരി സമ്മാനിക്കുന്ന ഒരു ഫാമിലി എന്റെർറ്റൈനെർ ഉണ്ടായിട്ടില്ല എന്നാണ് കുടുംബ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഒരു കല്യാണ വീട്ടിൽ കല്യാണ തലേന്നും കല്യാണ ദിവസവും നടക്കുന്ന സംഭവങ്ങളുടെ പശ്‌ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രത്തിൽ ആദ്യാവസാനം ഒട്ടേറെ രസകരമായ നിമിഷങ്ങൾ നിറഞ്ഞു നിൽക്കുന്നു. അഭിനേതാക്കളുടെ കിടിലൻ പ്രകടനം കൂടിയായപ്പോൾ ഉപചാരപൂർവം ഗുണ്ട ജയൻ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിക്കഴിഞ്ഞു.
വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ യുവ താരം ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്നാണ് ഉപചാരപൂർവം ഗുണ്ട ജയൻ നിർമ്മിച്ചത്. അരുൺ വൈഗ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ് വർമ്മയാണ്. സിജു വിൽസൺ, ശബരീഷ് വർമ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നത് ബിജിപാൽ, ശബരീഷ് വർമ്മ, രാജേഷ് വർമ്മ, ജയദാസൻ എന്നിവർ ആണ്. എൽദോ ഐസക് കാമറ ചലിപ്പിച്ച്, കിരൺ ദാസ് എഡിറ്റ് ചെയ്ത ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റാണ്.
https://www.facebook.com/actorsijuwilson/videos/352023493454176
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.