ഗ്രാമീണതയുടെ നിഷ്കളങ്കതയും ദൃശ്യഭംഗിയും വിളിച്ചോതുന്ന ‘ആന അലറലോടലറലി’ലെ ‘സുന്നത്ത് കല്യാണം’ എന്ന ഗാനം മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുന്നു. സങ്കടം മറന്ന് ചിരിക്കാനുള്ള ചിത്രമായിരിക്കും ഇതെന്നാണ് മിക്ക ആരാധകരുടെയും അഭിപ്രായം. തികച്ചും ഗ്രാമീണ പശ്ചാത്തലത്തില് ഒരുങ്ങുന്ന ആക്ഷേപ ഹാസ്യ ചിത്രമാണ് ആന അലറലോടലറല്. ദിലീപ് മോനോൻ ആണ് ചിത്രത്തിന്റെ സംവിധാനം. വിനീത് ശ്രീനിവാസൻ നായകനായെത്തുന്ന ചിത്രത്തിൽ അനു സിത്താരയാണ് നായിക. ശേഖരന്കുട്ടി എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഒരു ആനയാണ് ‘ആന അലറലോടലറലി’ലെ ‘ കേന്ദ്ര കഥാപാത്രം.
ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന സമകാലീന പ്രശ്നങ്ങള് ആക്ഷേപ ഹാസ്യത്തിലൂടെ ഈ ചിത്രത്തില് സൂചിപ്പിക്കുന്നുണ്ട്. ഹാഷിം എന്ന ചെറുപ്പക്കാരനും ഗ്രാമത്തിലെത്തുന്ന ആനയും തമ്മിലുള്ള സൗഹൃദമാണ് ‘ആന അലറലോടലറലി’ന്റെ പ്രമേയം. നന്തിലത്ത് അർജുനൻ എന്ന ആനയാണ് ശേഖരൻകുട്ടിയായി എത്തുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു മുഴുനീള ആനചിത്രം മലയാളത്തിൽ ഒരുങ്ങുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
വിനായകന്, സുരാജ് വെഞ്ഞാറമൂട്, ഇന്നസെന്റ്, ഇന്ദ്രന്സ്, ഹരീഷ് കണാരന്, മാമുക്കോയ, വിനോദ് കെടാമംഗലം, ആനന്ദം ഫെയിം വിശാഖ്, അപ്പുണ്ണി ശശി, തെസ്നിഖാന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനു മഞ്ജിത്ത്, വിനീത് ശ്രീനിവാസന് എന്നിവരുടെ വരികള്ക്ക് ഷാന് റഹ്മാന് സംഗീതം നൽകും. പോയട്രീ ഫിലിംഹൗസിന്റെ ബാനറില് സിബി തോട്ടപുറം, നേവിസ് സേവ്യര് എന്നിവരാണ് ചിത്രം നിര്മ്മിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.