കംപ്ലീറ്റ് ആക്ടർ മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘ആറാട്ട്’ ഈ കഴിഞ്ഞ ഫെബ്രുവരി 18 നാണ് റിലീസ് ചെയ്തത്, ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ഈ ചിത്രത്തിന് ബോക്സ് ഓഫീസിലും വമ്പൻ കളക്ഷൻ ആണ് ലഭിക്കുന്നത്. ആദ്യ ദിനം തന്നെ ഡൊമസ്റ്റിക് മാർക്കറ്റിൽ നിന്ന് മാത്രം നാലു കോടിയിലധികം ഗ്രോസ് നേടിയ ഈ ചിത്രം ഇപ്പോൾ കേരളത്തിൽ തകർത്തോടുകയാണ്. ആദ്യ രണ്ടു ദിവസം യുവാക്കളും ആരാധകരുമാണ് തീയേറ്റർ നിറച്ചത് എങ്കിൽ ഇന്നലെ വൈകുന്നേരം കുടുംബ പ്രേക്ഷകർ തീയേറ്ററുകളിലേക്കു ഒഴുകിയെത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. പ്രായമായ അമ്മമാർ വരെ ഈ ചിത്രം കാണാൻ തീയേറ്ററിലേക്ക് എത്തുന്ന അപൂർവ കാഴ്ചകൾ നമ്മുക്ക് കാണാൻ സാധിക്കുന്നു. വീൽ ചെയറിൽ വരെ പ്രായമായ ആളുകൾ തീയേറ്ററിൽ എത്തുന്നത് ഒരു മോഹൻലാൽ ചിത്രത്തിന് പോസിറ്റീവ് കിട്ടിയാൽ മാത്രം കേരളത്തിൽ കാണാൻ സാധിക്കുന്ന കാര്യമാണ്. എൺപത്തിയഞ്ചു വയസ്സുള്ള ഒരമ്മ തനിക്കു ഈ ചിത്രം ഒന്ന് കൂടെ കാണണം എന്ന് പറയുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
ആറാട്ടിന് ലഭിച്ച പ്രേക്ഷപ്രതികരണത്തിന് നന്ദി അറിയിച്ചു കൊണ്ട് മോഹൻലാൽ സോഷ്യൽ മീഡയയിൽ ലൈവ് ആയും വന്നിരുന്നു. കൊവിഡിന്റെ സമയത്ത് തന്നെ ഇഷ്ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് വേണ്ടി തയ്യാറാക്കിയ ഒരു ആഘോഷ ചിത്രമാണ് ഇതെന്ന് മോഹൻലാൽ പറയുന്നു. അണ്‍റിയലിസ്റ്റിക് എന്റര്‍ടെയ്‌നര്‍ എന്നാണ് ആ സിനിമ കഴിയുമ്പോള്‍ പറഞ്ഞിരിക്കുന്നത് എന്നും അതുപോലെ തന്നെ വലിയ അവകാശവാദങ്ങളൊന്നുമില്ല എന്നും അദ്ദേഹം പറയുന്നു. കൊവിഡിന്റെ മൂര്‍ധന്ന്യാവസ്ഥയില്‍ ഷൂട്ട് ചെയ്ത സിനിമയാണ് ഇതെന്നും, ഒരുപാട് ഹ്യൂമറും പഴയ സിനിമകളിലെ ഡയലോഗുകളും ഓര്‍മിപ്പിക്കുന്ന നൊസ്റ്റാള്‍ജിയയിലേക്ക് കൊണ്ടുപോകുന്ന സീനുകളും ഉള്ള ചിത്രമാണ് ഇതെന്നും മോഹൻലാൽ പറയുന്നു. ഉദയ കൃഷ്ണ രചിച്ച ഈ ഫാമിലി എന്റെർറ്റൈനെർ ഇപ്പോൾ മലയാളി കുടുംബ പ്രേക്ഷകർ തീയേറ്ററിൽ ആഘോസിക്കുന്ന കാഴ്ചയാണ് കാണുന്നത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.