മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം എന്ന ചിത്രത്തിന്റെ റിലീസ് ഡിസംബർ പന്ത്രണ്ടിന് ആണ്. ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ മമ്മൂട്ടി ആരാധകർ ഏറെ ആവേശത്തിൽ ആണ്. മെഗാ സ്റ്റാറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്ന വിശേഷണവും ആയി എത്തുന്ന മാമാങ്കത്തിന് വമ്പൻ വരവേൽപ്പ് നൽകാനുള്ള ഒരുക്കത്തിൽ ആണ് ആരാധകർ. അതിന്റെ ഭാഗം ആയി ആഘോഷപൂർവം മമ്മൂട്ടിയുടെ വമ്പൻ കട്ട് ഔട്ടുകൾ കേരളമെങ്ങും ഉയർത്തുകയാണ് മമ്മൂട്ടി ആരാധകർ. കഴിഞ്ഞ ദിവസം തൃശൂരിലെ പ്രശസ്തമായ രാഗം തീയേറ്ററിൽ മമ്മൂട്ടിയുടെ മാമാങ്കം സ്പെഷ്യൽ കട്ട് ഔട്ട് ആരാധകർ ഉയർത്തിയത് വലിയ ആഘോഷമായാണ്. അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് എം പദ്മകുമാറും രചിച്ചത് ശങ്കർ രാമകൃഷ്ണനും ആണ്. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്‌ലൻ, തരുൺ അറോറ, സിദ്ദിഖ്, സുദേവ് നായർ, അനു സിതാര, കനിഹ, ഇനിയ, മണിക്കുട്ടൻ, മണികണ്ഠൻ ആചാരി, കവിയൂർ പൊന്നമ്മ, സുനിൽ സുഗത, ഇടവേള ബാബു, ജയൻ ചേർത്തല, സുരേഷ് കൃഷ്ണ തുടങ്ങിയ ഒട്ടേറെ താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എം ജയചന്ദ്രൻ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് മനോജ് പിള്ളയും വി എഫ് എക്സ് കൈകാര്യം ചെയ്തത് കമല കണ്ണനും ആണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആയാണ് ഈ ചിത്രം എത്തുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.