കേരളക്കര മുഴുവനും മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം ‘മാസ്റ്റർ പീസ്’ തരംഗമായി മാറിയിരിക്കുകയാണ്. ആദ്യ ദിനം മുതൽക്കേ കേരളത്തിൽ അങ്ങോളമിങ്ങോളം തീയേറ്ററുകളിൽ കടുത്ത ജനാവലിയാണ് മാസ്റ്റർപീസ് കാണുവാനായി അനുഭവപ്പെട്ടെത്. മമ്മൂട്ടി ആരാധകരുടെ ആഘോഷ പരിപാടികളും ആരവങ്ങളും മെഗാസ്റ്റാറിന്റെ വരവിനു മാറ്റ് കൂട്ടി.
ഇതുവരെ പുറത്തുവിട്ട റോയൽ സിനിമാസിന്റെ ഒഫീഷ്യൽ റെക്കോർഡ് അനുസരിച്ച് 3 ദിവസം കൊണ്ട് 10 കോടി രൂപയാണ് മാസ്റ്റർപേസിന്റെ കളക്ഷൻ. നിലവിലുള്ള തിക്കും തിരക്കും വെച്ച് നോക്കിയാൽ വരും ദിനങ്ങളിൽ കളക്ഷൻ ഒരു ഭീമൻ തുക തന്നെ ആകുവാനാണ് സാധ്യത. മമ്മൂട്ടി റെക്കോർഡുകൾ ഇനിയും നിർമ്മിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നാണ് ആരാധകരും ജനങ്ങളും പറയുന്നത്. എഡ്വേർഡ് ലിവിംഗ്സ്റ്റൺ എന്ന കോളേജ് അധ്യാപകന്റെ വേഷമാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
മുകേഷ്, ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍, പൂനം ബാജ്വ എന്നിവരും ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. ദീപക് ദേവ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി എച്ച് മുഹമ്മദാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.