മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി പ്രഖ്യാപിക്കപ്പെട്ട വമ്പൻ ചിത്രമാണ് കാളിയൻ. ഏതാനും വർഷങ്ങൾക്കു മുൻപ് പ്രഖ്യാപിച്ച ഈ ചിത്രം, ഇതിന്റെ വലിപ്പം കാരണവും പിന്നീട് വന്ന കോവിഡ് സാഹചര്യങ്ങൾ കാരണവും നീണ്ടു പോവുകയായിരുന്നു. ഏതായാലും ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിന്റെ കാസ്റ്റിംഗ് കാൾ കുറച്ചു ദിവസം മുൻപ് പുറത്തു വിട്ടിരിക്കുന്നു. അതിനു വേണ്ടി നടക്കുന്ന ഓഡിഷന് രജിസ്റ്റർ ചെയ്യാൻ ഇപ്പോൾ കൊച്ചിയിൽ വമ്പൻ ജനാവലിയാണ് എത്തിച്ചേർന്നിരിക്കുന്നത്. കോരിച്ചൊരിയുന്ന മഴയിലും മോശം കാലാവസ്ഥയിലും, ഒരുപാട് ബുദ്ധിമുട്ടിയാണ് സിനിമ മോഹികളായ പുതുമുഖങ്ങൾ ഇതിന്റെ ഓഡിഷന് വേണ്ടി എത്തിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ പോലീസ് വരെ രെജിസ്ട്രേഷൻ നടക്കുന്ന സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. കൊച്ചിയിൽ നിന്നുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ചരിത്ര കഥാപാത്രങ്ങളുടെ രൂപഭാവങ്ങളുണ്ടോയെന്നും, ഉണ്ടെങ്കിൽ കാളിയനൊപ്പം കൂടാം, ചരിത്രത്തിന്റെ ഭാഗമാകാമെന്ന വാക്കുകളോടെയാണ് ഈ കാസ്റ്റിംഗ് കാൾ പുറത്തു വന്നത്.
https://youtube.com/shorts/ingjfaTrGnI
ഏഴു വയസ്സ് മുതൽ എഴുപതു വയസ്സു വരെയുള്ള ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഈ ചിത്രത്തിലഭിനയിക്കാനുള്ള അവസരമുണ്ട്. ഇന്നും നാളെയുമായി കൊച്ചി വൈ എം സി എ ഹാളിൽ വെച്ചാണ് ഓഡിഷന് പങ്കെടുക്കാനാഗ്രഹിക്കുന്നവരുടെ സ്പോട് രെജിസ്ട്രേഷൻ നടക്കുന്നത്. നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം, വേണാട് ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായ ഇരവിക്കുട്ടിപ്പിള്ളയുടെയും, ആത്മ മിത്രം കുഞ്ചിറക്കോട്ട് കാളിയുടെയും കഥയാണ് പറയുക. മാധ്യമപ്രവര്‍ത്തകനായ ബി ടി അനില്‍ കുമാര്‍ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദനാണ് നിർമ്മിക്കാൻ പോകുന്നത്. സുജിത് വാസുദേവ് ക്യാമറ ചലിപ്പിക്കാൻ പോകുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ശങ്കർ- ഇഹ്‌സാൻ- ലോയ് ടീമാണ്.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.