[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വമ്പൻ റിലീസുകൾക്കിടയിലും മികച്ച കളക്ഷനുമായി ആന അലറലോടലറൽ

വിനീത് ശ്രീനിവാസൻ നായകനായ ആന അലറലോടലറൽ മികച്ച അഭിപ്രായം നേടി ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ ചിത്രം വെക്കേഷൻ കഴിയുന്നതോടെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടും എന്നാണ് ഇപ്പോഴത്തെ ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നവാഗതനായ ദിലീപ് മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നതു ശരത് ബാലൻ ആണ്. താരതമ്യേന ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം ആദ്യത്തെ നാല് ദിവസം കൊണ്ട് വളരെ ഉയർന്ന കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകരാണ് ഈ ചിത്രം കാണാൻ അധികവും എത്തുന്നത്, ക്രിസ്മസ് വെക്കേഷൻ കഴിയുന്നത് വരെയും ചിത്രത്തിന് മികച്ച കളക്ഷനിൽ തന്നെ തുടരാനാകും എന്നതിന്റെ സൂചനയാണ് ഇത്.

അനു സിതാര നായികയായി എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ ഒരു ആനയും പ്രധാന കഥാപാത്രം ആയി എത്തിയിരിക്കുന്നു. പോയട്രി ഫിലിമ്സിന്റെ ബാനറിൽ സിബി തോട്ടുപുറം, നാവിസ് സേവ്യർ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ വേലായുധൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുരാജ് വെഞ്ഞാറമൂട് ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത് . ഇവർക്ക് പുറമെ ഹാരിഷ് കണാരൻ, മാമുക്കോയ, ഇന്നസെന്റ്, ധർമജൻ, ബിജു കുട്ടൻ, വിജയരാഘവന്‍, വിശാഖ് നായര്‍, തെസ്നി ഖാൻ എന്നിവരും മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്.

ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകനെ ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് കുടുംബ പ്രേക്ഷകർ ഈ ചിത്രത്തെ സ്വീകരിക്കാനുള്ള കാരണം. ദീപു എസ് ഉണ്ണി ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. വരും ദിവസങ്ങളിലെ ഈ ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം എങ്ങനെയായിരിക്കും എന്നത് ചിത്രത്തിന്റെ ഭാവി തീരുമാനിക്കും എന്നുറപ്പാണ്.

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

3 weeks ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

1 month ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

2 months ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

3 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.