കഴിഞ്ഞ വർഷത്തെ തമിഴ് സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് കാർത്തി നായകനായ കൈദി എന്ന ചിത്രം. ലോകേഷ് കനകരാജ് എഴുതി സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകരുടെ കയ്യടിയോടൊപ്പം നിരൂപകരുടെ മുക്തകണ്ഠ പ്രശംസയും നേടിയെടുത്തിരുന്നു. ദളപതി വിജയ് ചിത്രം ബിഗിലിനു ഒപ്പം ദീപാവലി റിലീസ് ആയെത്തിയ കൈദി കാർത്തിയുടെ കരിയറിലെ ആദ്യത്തെ നൂറു കോടി ചിത്രമായി മാറുകയും ചെയ്തു. പ്രണയമോ, ഗാനങ്ങളോ നായികയോ ഇല്ലാത്ത ഈ ചിത്രം പൂർണ്ണമായും രാത്രിയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഡില്ലി എന്ന പേരിൽ എത്തുന്ന കാർത്തി കഥാപാത്രത്തിന് ചുറ്റും വികസിക്കുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഉണ്ടാകുമെന്നും ഒഫീഷ്യലായി തന്നെ സംവിധായകൻ ലോകേഷ് കനകരാജ്. കാർത്തി എന്നിവർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ ചിത്രം ഹിന്ദിയിലേക്ക് റീമേക് ചെയ്യാൻ പോവുകയാണ് എന്നും ഹിന്ദിയിൽ കാർത്തിക്ക് പകരം നായക വേഷം ചെയ്യാൻ പോകുന്നത് ബോളിവുഡ് സൂപ്പർ താരം ഹൃതിക് റോഷൻ ആണെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
റിയലന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയര്‍ പിക്ചേഴ്സുമായി ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ ഹിന്ദി റീമേക് ഒരുക്കാൻ പോകുന്നത്. ഇതിൽ നായക വേഷം ചെയ്യാൻ ഹൃതിക് റോഷനെ നിർമ്മാതാക്കൾ സമീപിച്ചു കഴിഞ്ഞു എന്നുള്ള വിവരങ്ങളാണ് ഇപ്പോൾ ബോളിവുഡിൽ നിന്നും വരുന്നത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത വാർ എന്ന ചിത്രം നേടിയ സൂപ്പർ വിജയത്തോടെ വമ്പൻ തിരിച്ചു വരവ് കാഴ്ച വെച്ചിരിക്കുകയാണ് ഹൃതിക് റോഷൻ. മാത്രമല്ല കഴിഞ്ഞ വർഷം പുറത്തു വന്ന സൂപ്പർ 30 എന്ന ഹൃതിക് ചിത്രവും സൂപ്പർ ഹിറ്റായിരുന്നു. കൈദിയുടെ ഹിന്ദി റീമേക്കിൽ അഭിനയിക്കാൻ സൂപ്പർ താരം അജയ് ദേവ്ഗണിനെ സമീപിച്ചിരുന്നു എന്നുള്ള വാർത്തകളും വന്നിരുന്നു. ഏതായാലും രണ്ടു മാസത്തിനുള്ളിൽ കൈദി ഹിന്ദി റീമേക് ആരംഭിക്കാനാണ് അണിയറ പ്രവർത്തകരുടെ നീക്കം. വിജയ് ചിത്രമായ മാസ്റ്റർ പൂർത്തിയാക്കിയതിനു ശേഷം ലോകേഷ് കനകരാജ് തന്നെയാവും കൈദിയുടെ ഹിന്ദി റീമേക്കും സംവിധാനം ചെയ്യുക.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.