മലയാള സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരുന്ന ഹൃദയം എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം വെള്ളിയാഴ്ചയാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രൈലെർ പുറത്തു വന്നു കഴിഞ്ഞു. വമ്പൻ പ്രതികരണമാണ് ഈ ട്രൈലെർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും നേടുന്നത്. അതിഗംഭീരം എന്ന അഭിപ്രായമാണ് ട്രെയിലറിന് പ്രേക്ഷകർ നൽകുന്നത്. ചിത്രത്തിലുള്ള പ്രതീക്ഷകൾ വളരെയധികം വർധിപ്പിക്കുന്ന ഈ ട്രെയ്ലറിന്റെ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത് മലയാളികളുടെ പ്രീയപ്പെട്ട ഗാനങ്ങളിൽ ഒന്നായ നഗുമോയുടെ പുതിയ വേർഷൻ ആണ്. ചിത്രം എന്ന മോഹൻലാൽ ചിത്രത്തിലൂടെ സൂപ്പർ ഹിറ്റായ ആ കീർത്തനം ഹൃദയത്തിലും ഉപയോഗിച്ചിട്ടുണ്ട് വിനീത് ശ്രീനിവാസൻ. ഒരുപാട് കൗതുകങ്ങൾ ഒളിപ്പിച്ച ട്രൈലെർ ആണ് ഹൃദയത്തിന്റേതു എന്ന് പറയാം.
ഇതൊരു കംപ്ലീറ്റ് പ്രണയ ചിത്രമോ, ക്യാമ്പസ് ചിത്രമോ അല്ലെന്നും കുറച്ചു കൂടി എന്തൊക്കെയോ ഹൃദയത്തിൽ ഉണ്ടെന്നുമുള്ള സൂചനയാണ് ട്രൈലെർ നൽകുന്നത്. പ്രണവ് മോഹൻലാലിനൊപ്പം കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ, അജു വര്ഗീസ്, വിജയ രാഘവൻ തുടങ്ങി ഒട്ടേറെ പ്രശസ്ത താരങ്ങളും ഒരുപാട് പുതുമുഖങ്ങളും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചത് മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം ആണ്. ഹിഷാം അബ്ദുൽ വഹാബ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. പതിനഞ്ചു ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇവിടെ ഇപ്പോഴേ സൂപ്പർ ഹിറ്റുകളായി കഴിഞ്ഞു. ഏതായാലും ഹൃദയം തീയേറ്ററുകളിൽ എത്താനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ മലയാള സിനിമ പ്രേമികൾ. വിശ്വജിത് കാമറ ചലിപ്പിച്ച ഹൃദയം എഡിറ്റ് ചെയ്തത് രഞ്ജൻ എബ്രഹാം ആണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.