യുവ താരം പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഹൃദയം. പ്രശസ്ത സംവിധായകൻ വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഇന്ന് മലയാള സിനിമാ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. ഇതിലെ ഇതുവരെ പുറത്തു വന്ന ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റായി മാറിയത് പ്രതീക്ഷകൾക്ക് ആക്കം കൂട്ടിയിട്ടുമുണ്ട്. ജനുവരി ഇരുപത്തിയൊന്നിന് ആണ് ഈ ചിത്രം തീയേറ്ററുകളിൽ എത്തുക. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഉണ്ടായ നിയന്ത്രണങ്ങളുമായി ബന്ധപെട്ടു ദുൽഖർ സൽമാൻ ചിത്രം സല്യൂട്ട്, ടോവിനോ തോമസ് ചിത്രം നാരദൻ എന്നിവയെല്ലാം ജനുവരിയിൽ നിന്ന് റിലീസ് ഡേറ്റ് മാറ്റിയിരുന്നു. അതോടൊപ്പം ഒട്ടേറെ വമ്പൻ അന്യ ഭാഷാ ചിത്രങ്ങളും റിലീസ് മാറ്റി. എന്നാൽ തങ്ങൾ ജനുവരി ഇരുപത്തിയൊന്നിന് തന്നെ ഹൃദയം റിലീസ് ചെയ്യുമെന്നും, റിലീസ് മാറ്റി എന്ന രീതിയിൽ പരക്കുന്ന വാർത്തകൾ സത്യവിരുദ്ധമാണെന്നും ഹൃദയം ടീം അറിയിച്ചു.
ഏതെങ്കിലും തരത്തിലുള്ള ലോക്ക് ഡൌൺ, നൈറ്റ് കർഫ്യു, ഞായറാഴ്ച കർഫ്യു തുടങ്ങിയ നടപടികൾ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഉണ്ടായില്ല എങ്കിൽ, ഹൃദയം റിലീസ് മാറ്റില്ല എന്ന് തന്നെയാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. ഇപ്പോൾ നിലവിൽ അമ്പതു ശതമാനം മാത്രം സീറ്റിങ് കപ്പാസിറ്റിയിൽ ആണ് കേരളത്തിലെ തീയേറ്ററുകൾ കളിക്കുന്നത്. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ, അജു വർഗീസ്, വിജയ രാഘവൻ എന്നിവരും അഭിനയിച്ചിരിക്കുന്നു ഹൃദയം, വര്ഷങ്ങള്ക്കു ശേഷം മെറിലാൻഡ് സിനിമാസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ്. വിശാഖ് സുബ്രമണ്യം ആണ് ഈ ബാനറിൽ ഹൃദയം നിർമ്മിച്ചിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
This website uses cookies.