യുവ താരം പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയം ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയെടുത്തത്. അമ്പതു കോടി ക്ലബിൽ ഇടം നേടിയ മലയാള ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച ഈ ചിത്രം പ്രശസ്ത സംവിധായകൻ വിനീത് ശ്രീനിവാസൻ ആണ് രചിച്ചു സംവിധാനം ചെയ്തത്. ഇപ്പോഴും തീയേറ്ററുകളിൽ നിറഞ്ഞോടുന്ന ഈ ചിത്രം വൈകാതെ ഒടിടി റിലീസ് ആയും എത്തുകയാണ്. ഫെബ്രുവരി പതിനെട്ടിന് ആണ് ഈ ചിത്രം ഒടിടി റിലീസ് ആയി എത്തുന്നത്. ഒടിടി റിലീസ് പ്രഖ്യാപിച്ചു കൊണ്ട് ഇതിന്റെ ഒരു പുതിയ ട്രൈലെർ കൂടി ഡിസ്‌നി ഹോട്ട് സ്റ്റാർ ടീം പുറത്തു വിട്ട് കഴിഞ്ഞു. മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം ആണ് ഹൃദയം നിർമ്മിച്ചത്. പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ എന്നിവരുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് ഹൃദയം എന്ന ഈ ചിത്രം.
നായകനായി എത്തിയ മൂന്നാമത്തെ ചിത്രത്തിലൂടെ തന്നെ അമ്പതു കോടി ക്ലബിൽ എഴുന്ന നടൻ എന്ന റെക്കോർഡും പ്രണവ് മോഹൻലാൽ ഇതിലൂടെ സ്വന്തമാക്കി. അതുപോലെ അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച മലയാള സിനിമയിലെ ആദ്യത്തെ അച്ഛനും മകനും എന്ന റെക്കോർഡ് ആണ് മോഹൻലാൽ- പ്രണവ് മോഹൻലാൽ ടീമിനെ തേടി എത്തിയത്. അഞ്ചു മോഹൻലാൽ ചിത്രങ്ങളാണ് മലയാളത്തിലെ അമ്പതു കോടി ക്ലബിൽ ഉള്ളത്. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ നായികമാരായി അഭിനയിച്ച ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബ് ആണ്. ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ ട്രെൻഡ് സെറ്റർ ആയി മാറിയിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.