പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം ഈ വർഷം ജനുവരിയിൽ ആണ് റിലീസ് ചെയ്തത്. ബ്ലോക്ക്ബസ്റ്റർ ആയി മാറി, അമ്പതു കോടി ക്ലബിലും ഇടം നേടിയ ഈ ചിത്രത്തിന്റെ വിജയത്തിന്റെ ഒരു പ്രധാന ഘടകം ഇതിലെ സൂപ്പർ ഹിറ്റായ ഗാനങ്ങൾ കൂടിയാണ്. പതിനഞ്ചു പാട്ടുകൾ ആണ് ഈ ചിത്രത്തിൽ ഉണ്ടായതു. അതെല്ലാം സൂപ്പർ ഹിറ്റായി മാറി എന്ന അപൂർവതയും ഹൃദയം നമ്മുക്ക് സമ്മാനിച്ചു. ഹിഷാം അബ്ദുൾ വഹാബ് എന്ന ചെറുപ്പക്കാരൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്. ഹൃദയം എന്ന ചിത്രവും ഇതിലെ ഗാനങ്ങളും ഇന്ത്യ മുഴുവൻ ട്രെൻഡിങ് ആയതോടെ ഇപ്പോഴിതാ, ഹിശാമിനെ തേടി വമ്പൻ അന്യ ഭാഷ ചിത്രങ്ങളും എത്തുകയാണ്. തെലുങ്കു സൂപ്പർ താരം വിജയ് ദേവരക്കൊണ്ട നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബ് ആണ്.
ഖുശി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ സാമന്ത ആണ് നായികാ വേഷം ചെയ്യുന്നത്. നിന്നു കോരി, മജിലി, ടക്ക് ജഗദീഷ് തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധാനയകനായ ശിവ നിര്‍വാണയാണ് ഖുശി ഒരുക്കാൻ പോകുന്നത്. എ.ആര്‍. റഹ്മാന്‍, അനിരുദ്ധ് എന്നിവരെയാണ് ശിവ ചിത്രത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത്. പക്ഷെ ഹൃദയത്തിലെ ഗാനങ്ങൾ കേട്ട് ഏറെ ആവേശം കൊണ്ട സംവിധായകൻ, അവർക്കു പകരം ഹിഷാം മതി എന്ന് തീരുമാനിക്കുകയായിരുന്നു. ചിത്രത്തിലെ ഗാനങ്ങളുടെ കമ്പോസിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു എന്നും ഹൃദയത്തിന് ശേഷം വലിയൊരു ആല്‍ബം ചെയ്യണമെന്ന തന്റെ ആഗ്രഹം ഖുശിയിലൂടെ സംഭവിക്കുകയാണ് എന്നും ഹിഷാം പറയുന്നു.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.