[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ ടീമിന്റെ ഹൃദയം; ആദ്യ അപ്‌ഡേറ്റ് എത്തി..!

സൂപ്പർ ഹിറ്റ് സംവിധായകനും ഗായകനും നടനുമൊക്കെയായ വിനീത് ശ്രീനിവാസൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ഹൃദയം. പ്രണവ് മോഹൻലാൽ നായക വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ഇപ്പോൾ പോസ്റ്റ്- പ്രൊഡക്ഷൻ ജോലികളുടെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ അപ്‌ഡേറ്റ് ഇന്ന് പുറത്തു വന്നു. കേരളത്തിൽ തീയേറ്ററുകൾ തുറക്കാൻ തീരുമാനിച്ചിരിക്കുന്ന ഒക്ടോബർ 25 നു ഹൃദയം എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തു വരും എന്നാണ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. ഹൃദയം ടീമിന്റെ വാക്കുകൾ ഇപ്രകാരം, ആഘോഷിക്കപ്പെടേണ്ട കലയാണ് സിനിമ. ഒത്തുകൂടലുകളിലാണ് ആഘോഷങ്ങൾ സംഭവിക്കുന്നത്. നമ്മുടെ നാട്ടിൽ സിനിമാ തിയേറ്ററുകൾ തുറക്കുന്ന നാൾ, ഒക്ടോബർ ഇരുപത്തിയഞ്ചിന് ഞങ്ങളുടെ ഹൃദയത്തിലെ ആദ്യ ഗാനം പുറത്തിറങ്ങും. തിയേറ്ററുകൾ തുറക്കട്ടെ. ആഘോഷങ്ങളുടെ പുനരാരംഭത്തിനായി കാത്തിരിക്കാം. ഒക്ടോബർ ഇരുപത്തിയഞ്ചിന് വൈകുന്നേരം ആറു മണിക്കാണ് ഈ വീഡിയോ സോങ് പുറത്തു വരിക.

മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഹിഷാം അബ്ദുൽ വഹാബും ക്യാമറ ചലിപ്പിച്ചത് വിശ്വജിത്തുമാണ്. ഒരുപാട് വർഷങ്ങൾക്കു ശേഷം മെറിലാൻഡ് സിനിമാസ് തിരിച്ചു വരുന്ന ചിത്രം കൂടിയാണ് ഹൃദയം. ഈ ചിത്രത്തിന്റെ കാരക്ടർ പോസ്റ്ററുകളും ഫസ്റ്റ് ലുക്ക് പോസ്റ്ററും വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. പന്ത്രണ്ടോളം ഗാനങ്ങളാണ് ഈ ചിത്രത്തിൽ ഉള്ളതെന്നാണ് സൂചന. രഞ്ജൻ എബ്രഹാം എഡിറ്റ് ചെയ്യുന്ന ഈ ചിത്രം ഈ വർഷം തന്നെ റിലീസ് ചെയ്യുമെന്നാണ് സൂചന.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.