സൂപ്പർ ഹിറ്റ് സംവിധായകനും ഗായകനും നടനുമൊക്കെയായ വിനീത് ശ്രീനിവാസൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ഹൃദയം. പ്രണവ് മോഹൻലാൽ നായക വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ഇപ്പോൾ പോസ്റ്റ്- പ്രൊഡക്ഷൻ ജോലികളുടെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ അപ്‌ഡേറ്റ് ഇന്ന് പുറത്തു വന്നു. കേരളത്തിൽ തീയേറ്ററുകൾ തുറക്കാൻ തീരുമാനിച്ചിരിക്കുന്ന ഒക്ടോബർ 25 നു ഹൃദയം എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തു വരും എന്നാണ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. ഹൃദയം ടീമിന്റെ വാക്കുകൾ ഇപ്രകാരം, ആഘോഷിക്കപ്പെടേണ്ട കലയാണ് സിനിമ. ഒത്തുകൂടലുകളിലാണ് ആഘോഷങ്ങൾ സംഭവിക്കുന്നത്. നമ്മുടെ നാട്ടിൽ സിനിമാ തിയേറ്ററുകൾ തുറക്കുന്ന നാൾ, ഒക്ടോബർ ഇരുപത്തിയഞ്ചിന് ഞങ്ങളുടെ ഹൃദയത്തിലെ ആദ്യ ഗാനം പുറത്തിറങ്ങും. തിയേറ്ററുകൾ തുറക്കട്ടെ. ആഘോഷങ്ങളുടെ പുനരാരംഭത്തിനായി കാത്തിരിക്കാം. ഒക്ടോബർ ഇരുപത്തിയഞ്ചിന് വൈകുന്നേരം ആറു മണിക്കാണ് ഈ വീഡിയോ സോങ് പുറത്തു വരിക.
മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഹിഷാം അബ്ദുൽ വഹാബും ക്യാമറ ചലിപ്പിച്ചത് വിശ്വജിത്തുമാണ്. ഒരുപാട് വർഷങ്ങൾക്കു ശേഷം മെറിലാൻഡ് സിനിമാസ് തിരിച്ചു വരുന്ന ചിത്രം കൂടിയാണ് ഹൃദയം. ഈ ചിത്രത്തിന്റെ കാരക്ടർ പോസ്റ്ററുകളും ഫസ്റ്റ് ലുക്ക് പോസ്റ്ററും വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. പന്ത്രണ്ടോളം ഗാനങ്ങളാണ് ഈ ചിത്രത്തിൽ ഉള്ളതെന്നാണ് സൂചന. രഞ്ജൻ എബ്രഹാം എഡിറ്റ് ചെയ്യുന്ന ഈ ചിത്രം ഈ വർഷം തന്നെ റിലീസ് ചെയ്യുമെന്നാണ് സൂചന.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.