കോവിഡ് പ്രതിസന്ധി കാരണം മലയാള സിനിമ വ്യവസായം വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ഒരു കാലഘട്ടമാണ് കടന്നു വരുന്നത്. എന്നാൽ ആശങ്കകൾക്കും ആകാംഷകൾക്കും ഇടയിൽ സിനിമ വ്യവസായത്തിന് പുതുജീവൻ പകരാൻ പ്രണവ് മോഹൻലാൽ നായകനാവുന്ന ഹൃദയം ഇന്ന് തന്നെ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഇന്ന് മലയാള സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ഒന്നാണ്. കോവിഡ് ചട്ടങ്ങൾ നിലനിൽക്കുന്നുണ്ട് എങ്കിലും അതെല്ലാം പാലിച്ചു കൊണ്ട് തന്നെയാണ് ചിത്രം പ്രദർശിപ്പിക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം നിർമ്മിച്ച ഈ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് നായികാ വേഷങ്ങൾ ചെയ്യുന്നത്. കേരളത്തിലെ 450 നു മുകളിൽ സ്‌ക്രീനുകളിൽ ആണ് നാളെ ഹൃദയം റിലീസ് ചെയ്യുന്നത്.
അറുനൂറിനു മുകളിൽ സ്‌ക്രീനുകളിൽ എത്തിയ മോഹൻലാൽ ചിത്രമായ മരക്കാർ, 550 ഓളം സ്‌ക്രീനുകളിൽ എത്തിയ ദുൽഖർ ചിത്രം കുറുപ്പ് എന്നിവക്കു ശേഷം കേരളത്തിൽ ഏറ്റവും കൂടുതൽ സ്‌ക്രീനുകളിൽ എത്തുന്ന മലയാള ചിത്രമാണ് ഹൃദയം. ചിത്രത്തിന്റെ റിലീസ് ഉറപ്പിച്ചു കൊണ്ട് സംവിധായകൻ വിനീത് ശ്രീനിവാസൻ കുറിച്ച വാക്കുകൾ ഇങ്ങനെ, സൺഡേ ലോക്ക്ഡൌൺ പ്രഖ്യാപനത്തിനു ശേഷം ഹൃദയം മാറ്റി വെച്ചു എന്ന രീതിയിൽ വാർത്ത പരക്കുന്നുണ്ട്. ഹൃദയത്തിന്റെ റിലീസിന് ഒരു മാറ്റവുമില്ല. ഞങ്ങൾ തീയേറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഹൃദയം കാണാൻ കാത്തിരിക്കന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ആവേശപൂർവം സിനിമ കാണാൻ വരൂ. നാളെ തീയേറ്ററിൽ കാണാം.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.