മെഗാസ്റ്റാർ മമ്മൂട്ടി നായകനായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം പരോൾ മികച്ച പ്രദർശന വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ചിത്രം അവധി ദിവസമായ ഇന്ന് മികച്ച കളക്ഷൻ നേടിക്കഴിഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത്. കർഷകനായ സഖാവ് അലക്സിന്റെ കഥ പറഞ്ഞ പരോൾ പ്രധാനമായും കുടുംബപ്രേക്ഷകരാണ് ഏറ്റെടുത്തിരിക്കുന്നത്. ആദ്യ ദിവസം സമ്മിശ്രപ്രതികരണങ്ങൾ കേൾക്കാനിടയായെങ്കിലും, പിന്നീട് ചിത്രം ഫാമിലി ഓഡിയൻസ് ഏറ്റെടുത്താണ് ഇത്ര വലിയ ജനത്തിരക്കിനു കാരണം എന്ന് കരുതുന്നു. മമ്മൂട്ടി സഖാവ് അലക്സ് ആയി എത്തുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ഇനിയായാണ്. സഖാവ് അലക്സ് കുടുംബവുമൊത്ത് കഴിയുന്ന ഒരു സാധാരണക്കാരന് ആണ് അപ്രതീക്ഷിതമായി കുടുംബത്തിൽ നടക്കുന്ന താളപ്പിഴകൾ അദ്ദേഹത്തിന്റെ ജീവിതത്തെയും മാറ്റി മറിക്കുന്നു.
നവാഗതനായ ശരത് സന്തിത് ആണ് ചിത്രത്തിന്റെ സംവിധാനം. ആന്റണി ഡിക്രൂസ് ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. ജയിൽ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥാകൃത്ത് അജിത് പൂജപ്പുര ഒരു ജയിൽ വാർഡൻ കൂടിയായിരുന്നു. ചിത്രം ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയൊരുക്കിയതാണെന്ന് അദ്ദേഹം മുൻപ് പറഞ്ഞിരുന്നു. സുരാജ് വെഞ്ഞാറമൂട്, മിയ, സിദ്ധിഖ്, ലാലു അലക്സ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴിലും തെലുങ്കിലുമുൾപ്പടെ മികച്ച ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ച ലോകനാഥനാണ് ഈ ചിത്രത്തിന് വേണ്ടിയും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
മികച്ച സംഭാഷണങ്ങളും കണ്ണുകളെ ഈറനണിയിക്കുന്നു നിമിഷങ്ങളും കൊണ്ട് മനസ് നിറയ്ക്കുന്ന ചിത്രം, എന്ത് തന്നെയായാലും കുടുംബ പ്രേക്ഷർ ഏറ്റെടുത്തിരിക്കുകയാണ് എന്ന് വേണം കരുതാൻ. അവധിക്കാലം ആയതിനാൽ തന്നെ ഇനിയും ഫാമിലി ഓഡിയന്സിന്റെ ഒഴുക്ക് പ്രതീക്ഷിക്കാം.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.