ചരിത്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നത് ഏതൊരു നടന്റെയും സ്വപ്നമാണ്. അതുപോലെ തന്നെ ചരിത്ര കഥാപാത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രങ്ങൾ ഓരോ സിനിമാ ഇന്ടസ്ട്രിയുടെയും അഭിമാനവുമാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം അത്തരം ചിത്രങ്ങൾ ഒരുങ്ങുകയും പ്രേക്ഷകരുടെ പ്രശംസയേറ്റു വാങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരം ചിത്രങ്ങൾ ഏതു ഭാഷയിൽ ഒരുങ്ങിയാലും അതിൽ അഭിമാനിക്കാൻ മലയാള സിനിമയുമുണ്ടാകും എന്നതാണ് അതിന്റെ പ്രത്യേകത. മലയാളത്തിലെ നടന്മാരെ പോലെ അഭിനയ തികവുള്ള നടൻമാർ ഇന്ത്യൻ സിനിമയിലെ വേറെ ഏതു സിനിമാ ഇൻഡസ്ട്രി നോക്കിയാലും കുറവാണ്. അതുകൊണ്ടു തന്നെ അഭിനയ പ്രാധാന്യമുള്ള , ചരിത്ര കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ട കാര്യം വരുമ്പോൾ മറ്റു ഇന്ടസ്ട്രികളിൽ നിന്ന് പോലും സംവിധായകർ എത്തുന്നത് മലയാളത്തിലേക്കാണ്.
അങ്ങനെ നമ്മുക്ക് അഭിമാനം പകർന്നവരാണ് മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. ആ നിരയിലേക്ക് ഇപ്പോൾ യുവ താരം ദുൽഖർ സൽമാൻ കൂടി എത്തി കഴിഞ്ഞു. ഏകദേശം 21 വർഷം മുൻപ് പ്രശസ്ത തമിഴ് സംവിധായകൻ മണി രത്‌നം, തമിഴ് സിനിമാ ഇതിഹാസവും മുൻ തമിഴ് നാട് മുഖ്യമന്ത്രിയുമായിരുന്ന എം ജി ആറിന്റെ ജീവിതം ഇരുവർ എന്ന പേരിൽ സിനിമയാക്കിയപ്പോൾ, അതിൽ എം ജി ആറിന്റെ വേഷം ആനന്ദൻ എന്ന പേരിൽ അവതരിപ്പിച്ചത് നമ്മുടെ മോഹൻലാൽ. മണി രത്‌നത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം എന്ന വിശേഷണം മാത്രമല്ല ഇരുവർ നേടിയത്, ഇന്ത്യൻ സിനിമയിലെ ഒരു നടൻ കാഴ്ച വെച്ച എക്കാലത്തെയും ഏറ്റവും മികച്ച പ്രകടനം കൂടിയായിരുന്നു മോഹൻലാൽ ആ ചിത്രത്തിൽ നടത്തിയത്.
അതുപോലെ 1999 ഇൽ മികച്ച നടനുള്ള ദേശീയ പുരസ്‍കാരം മമ്മൂട്ടി സ്വന്തമാക്കിയത് അംബേദ്‌കർ എന്ന ചരിത്ര പുരുഷന്റെ വേഷം വെള്ളിത്തിരയിൽ അവതരിപ്പിച്ചു വിസ്മയിപ്പിച്ചതിനാണ്. ജബ്ബാർ പട്ടേൽ ഒരുക്കിയ ഈ ചിത്രത്തിൽ അംബേദ്‌കർ ആയി മായാളത്തിന്റെ മഹാനടൻ ജീവിക്കുകയായിരുന്നു. ഇപ്പോഴിതാ തെലുങ്കിലെ ആദ്യ ബയോപിക് ആയ സാവിത്രിയിൽ സാവിത്രി ആയി അഭിനയിച്ചതും ജെമിനി ഗണേശൻ ആയി അഭിനയിച്ചതും രണ്ടു മലയാളികൾ. സാവിത്രി ആയി കീർത്തി സുരേഷ് വിസ്മയിപ്പിച്ചപ്പോൾ ജമിനി ഗണേശനായി പ്രേക്ഷകരെ അമ്പരപ്പിച്ചത് മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ. അഭിനയത്തിന് മൂന്നു ദേശീയ അവാർഡ് ലഭിച്ച മമ്മൂട്ടിയും അഭിനയത്തിനുൾപ്പെടെ അഞ്ചു ദേശീയ പുരസ്‍കാരം ലഭിച്ച മോഹൻലാലും ഇന്ത്യൻ സിനിമയിലെ മറ്റേതൊരു നടനെക്കാളും മികച്ചവരാണ് തങ്ങൾ എന്ന് പല തവണ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാളത്തിന്റെ പുതു തലമുറയും ത്തങ്ങളുടെ കഴിവ് തെളിയിക്കുന്നതിനൊപ്പം മലയാള സിനിമയ്ക്കു അഭിമാന നേട്ടങ്ങൾ സമ്മാനിക്കുകയാണ്. അഭിനയത്തിൽ മാത്രമല്ല എല്ലാ രംഗത്തും മലയാളികളുടെ അപ്രമാദിത്യം തന്നെയാണ് നമ്മൾ കാണുന്നത്. സന്തോഷ് ശിവനും സാബു സിറിലും യേശുദാസും കെ എസ് ചിത്രയും അടൂർ ഗോപാലകൃഷ്ണനുമെല്ലാം അത്തരത്തിൽ മലയാള സിനിമയെ ഇന്ത്യൻ സിനിമയുടെ ആകാശത്തു എത്തിച്ചവർ ആണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.