മലയാളത്തിലെ പ്രശസ്ത നായികമാരിലൊരാളായ ഹണി റോസ് ഇപ്പോൾ തെലുങ്കു ചിത്രത്തിലും അഭിനയിക്കുകയാണ്. മണിക്കുട്ടന് നായകനായ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഈ നടി വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത് വി.കെ. പ്രകാശിന്റെ സംവിധാന മികവിലൊരുങ്ങിയ ട്രിവാന്ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയാണ്. അതിനു ശേഷം ഒരുപൈടി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായ ഹണി റോസ്, മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ചു. ഇട്ടിമാണി മെയ്ഡ് ഇന് ചൈന, ചാലക്കുടിക്കാരന് ചങ്ങാതി, റിംഗ് മാസ്റ്റര് തുടങ്ങിയ ചിത്രങ്ങളിലെല്ലാം തന്നെ മികച്ച പ്രകടനമായിരുന്നു ഹണി റോസ് നൽകിയത്. മറ്റു ഭാഷകളിലും അഭിനയിച്ചിട്ടുള്ള ഈ നടി ഇപ്പോൾ തെലുങ്ക് സൂപ്പര്സ്റ്റാര് നന്ദമൂരി ബാലയ്യക്കൊപ്പമാണ് അഭിനയിക്കുന്നത്. ആദ്യം തെലുങ്കില് അഭിനയിച്ച ചിത്രം പുറത്തു വന്നില്ലെങ്കിലും, ഒരിക്കൽ കൂടി തെലുങ്കിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിൽ ആണ് താരം.
ഒരുപാട് നാളുകള്ക്ക് ശേഷമാണ് വീണ്ടും തെലുങ്ക് ചിത്രത്തില് അഭിനയിക്കുന്നതെന്നും, തെലുങ്ക് സൂപ്പര് താരം നന്ദമൂരി ബാലയ്യക്കൊപ്പം പുതിയ ചിത്രം ചെയ്യാൻ സാധിച്ചത് തന്റെ ഭാഗ്യം ആണെന്നും ഹണി റോസ് പറയുന്നു. ഇത്തരമൊരു ടീമിനൊപ്പം വര്ക്ക് ചെയ്യാന് സാധിക്കുന്നതില് സന്തോഷം ഉണ്ടെന്നും പറയുന്ന ഹണി റോസ്, വളരെ കുറച്ച് തെലുങ്ക് ചിത്രങ്ങള് മാത്രമേ താന് കണ്ടിട്ടുള്ളു എന്നതിനാൽ തന്നെ ഒരു ഇന്സ്ട്രക്ടറുടെ കീഴില് തെലുങ്ക് പഠിക്കുന്നുണ്ടെന്നും വെളിപ്പെടുത്തി. ഈ ചിത്രത്തില് ബാലയ്യയുടെ നായികയായാണ് ഹണി റോസ് അഭിനയിക്കുന്നത് എന്നാണ് സൂചന. ഇത് കൂടാതെ ജയ് നായകനായ പട്ടാംപൂച്ചി എന്ന തമിഴ് ചിത്രവും ഹണി അഭിനയിച്ചു റിലീസ് ചെയ്യാൻ ഉണ്ട്. മോഹൻലാൽ- വൈശാഖ് ടീം ഒരുക്കിയ മോൺസ്റ്റർ എന്ന മലയാള ചിത്രത്തിലും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട് ഹണി റോസ്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.