നവ മാധ്യമങ്ങളിലും വാർത്തകൾ വളരെയധികം ചർച്ചയായിക്കൊണ്ടിരിക്കുന്ന വാർത്തയാണ് ലിഗയുടെ മരണം. മാനസിക രോഗത്തിന് അടിമപ്പെട്ട ലിഗ തന്റെ ഭർത്താവിനും സഹോദരിക്കുമൊപ്പമാണ് ആയുർവേദ ചികിത്സക്കായി കേരളത്തിലെത്തിയത്. എന്നാൽ കേരളത്തിലെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ലിഗയെ കാണാതാവുകയും ഉണ്ടായി. കോവളം ബീച്ചിൽ വച്ചായിരുന്നു ലിഗയെ കാണാതായത്. അന്നുതന്നെ പൊലീസിൽ വിവരമറിയിച്ചു എങ്കിലും പോലീസ് കൃത്യസമയത്ത് പ്രവർത്തിച്ചിരുന്നില്ല, എന്നുമാത്രമല്ല അവരെ വേണ്ടരീതിയിൽ പരിഗണിക്കുകയും ചെയ്തിരുന്നില്ല. പോലീസിന്റെ ഈ നിഷ്ക്രിയതയിൽ ലിഗയുടെ ബന്ധുക്കൾ സ്വന്തം രീതിയിൽ അന്വേഷണം നടത്തുകയുണ്ടായി. അവസാനം കഴിഞ്ഞദിവസം ലിഗയുടെ മൃതദേഹം ഒരു കാട്ടിൽ വച്ച് കണ്ടെത്തുകയുണ്ടായി. പോലീസിന്റെ ഈ നിഷ്ക്രിയമായ പ്രവർത്തനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ നിരവധി ചർച്ചകൾ വന്നുകൊണ്ടേയിരിക്കുകയാണ് ഹണി റോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് എത്തുന്നത്. പോലീസുകാർക്കെതിരെയും കേരളത്തിലെ നിയമ വ്യവസ്ഥയ്ക്കെതിരെയുമാണ് ഹണി റോസ് ശക്തമായി പ്രതികരിച്ചിരിക്കുന്നത്.
അന്വേഷണത്തിന് ജാഗ്രത കാണിക്കാത്ത പോലീസിനെയും അവർക്കുവേണ്ടി പ്രതികരിക്കാത്ത മലയാളികളെയുമാണ് ഹണിറോസ് കണക്കറ്റ് വിമർശിച്ചിരിക്കുന്നത്. ദൈവത്തിൻറെ സ്വന്തം നാട് കൊടുത്ത വിധിയുമായി ലിഗയുടെ വേണ്ടപ്പെട്ടവർ തിരികെ പോകട്ടെ അവർക്കിവിടെ നീതി ലഭിക്കില്ല കാരണം ഇത് കേരളമാണ്, ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ് ഹണിറോസ് സോഷ്യൽ മീഡിയയിൽ പൊട്ടിത്തെറിച്ചു കൊണ്ട് പറഞ്ഞു. പലവിഷയങ്ങളിലും പ്രതികരിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്യുന്ന സോഷ്യൽ മീഡിയയിലെ താരങ്ങൾ പോലും ലിഗയുടെ വിഷയത്തിൽ വേണ്ടരീതിയിൽ നിഷേധിച്ചിരുന്നില്ല എന്തുതന്നെയായാലും ഹണി റോസ് ഇതിനെതിരെ പ്രതിഷേധിക്കാൻ കാണിച്ച മനസ്സ് ഇതിനോടകം തന്നെ പലരുടെയും കണ്ണുതുറപ്പിച്ചു എന്ന് തന്നെ പറയാം.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.