മോഹൻലാൽ നായകനായ മോൺസ്റ്റർ മികച്ച വിജയം നേടി മുന്നേറുമ്പോൾ മോഹൻലാലിനൊപ്പം തന്നെ കയ്യടി നേടുകയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്ത ഹണി റോസ്. ഈ നടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രവും പ്രകടനവുമാണ് നമ്മുക്ക് ഈ ചിത്രത്തിൽ കാണാൻ സാധിക്കുക. ലക്കി സിങ്ങായി മോഹൻലാൽ തകർത്തഭിനയിച്ചപ്പോൾ കട്ടക്ക് പിടിച്ചു നിൽക്കാൻ ഹണി റോസിനും സാധിച്ചു എന്നതാണ് ഇവരുടെ നേട്ടം. ഭാമിനി എന്ന കഥാപാത്രത്തെ മനോഹരമായാണ് ഹണി റോസ് അവതരിപ്പിച്ചത്. ഒട്ടേറെ പ്രത്യേകതകളുള്ള ഒരു കഥാപാത്രമാണ് ഹണി റോസിന്റെ ഭാമിനി. കഥയുടെ പ്രധാന ഭാഗങ്ങളിൽ വെളിവാക്കപ്പെടുന്ന ഏറെ പ്രത്യേകതകൾ ഉള്ളത് കൊണ്ട് തന്നെ ഒരു അഭിനേതാവെന്ന നിലയിൽ വെല്ലുവിളി നിറഞ്ഞ കഥാപാത്രം കൂടിയാണ് ഹണി റോസ് ചെയ്തത്. തന്റെ കഥാപാത്രത്തെ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറയുകയാണിപ്പോൾ ഹണി റോസ്.
ഭാമിനിയെ പ്രശംസിച്ച് കൊണ്ടുള്ള വാർത്തകളും കമന്റുകളും പങ്കുവച്ച് കൊണ്ട്, നിങ്ങൾ എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും താൻ വളരെ വിനീതയും നന്ദിയുള്ളവളുമാണ്, എന്നാണ് ഹണി സോഷ്യൽ മീഡിയയിൽ കുറിച്ചത്. മൂന്ന് വർഷത്തിന് ശേഷം ഇതാദ്യമായാണ് തന്റെ ഒരു സിനിമ തിയറ്ററിൽ കാണുന്നതെന്നും പറഞ്ഞ ഹണി റോസ്, ഇത്രയും വലിയ ഒരു ടീമിനൊപ്പം ജോലി ചെയ്യാൻ സാധിച്ചത് അനുഗ്രഹമായും കാണുന്നെന്നും പറഞ്ഞു. പുലിമുരുകന് ശേഷം മോഹൻലാൽ- വൈശാഖ്- ഉദയകൃഷ്ണ ടീം ഒന്നിച്ച ഈ ചിത്രം നിർമ്മിച്ചത് ആശീർവാദ് സിനിമാസാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ചെറിയ കാൻവാസിൽ ഒരുക്കിയ മോൺസ്റ്റർ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്. 24 വര്ഷങ്ങള്ക്ക് ശേഷം റീ റിലീസ് ചെയ്യുന്ന…
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ നായകനാവാൻ മോഹൻലാൽ…
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
This website uses cookies.