കഴിഞ്ഞ വർഷം റിലീസ് ചെയ്ത് ഇന്ത്യൻ മുഴുവൻ ചർച്ചയായി മാറിയ പാൻ ഇന്ത്യൻ ഹിറ്റാണ് കന്നഡ ചിത്രമായ കാന്താര. റിഷാബ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ചു നായകനായി അഭിനയിച്ച ഈ ചിത്രം നിർമ്മിച്ചത് ഹോംബാലെ ഫിലിംസ് ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരാൻ പോവുകയാണെന്ന വാർത്ത നിർമ്മാതാവ് വിജയ് കിരാഗന്ദുർ സ്ഥിരീകരിച്ചു കഴിഞ്ഞു. അതിനൊപ്പം തന്നെ ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അദ്ദേഹം വെളിപ്പെടുത്തി. ഹോളിവുഡ് മീഡിയയുമായി സംവദിക്കവേയാണ് അദ്ദേഹം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. കാന്താരയുടെ രണ്ടാം ഭാഗം അതിന്റെ പ്രീക്വൽ ആയാണ് ഒരുക്കുക എന്നാണ് അദ്ദേഹം ആദ്യം വെളിപ്പെടുത്തിയത്. കാന്താരയിൽ കാണിച്ച കഥയുടെ ആദ്യ ഭാഗം പോലെയാണ് കാന്താര 2 ഇൽ കഥ പറയുക എന്നും, റിഷാബ് ഷെട്ടി അതിന്റെ രചന ആരംഭിച്ചു കഴിഞ്ഞു എന്നും അദ്ദേഹം പറയുന്നു.
അതിനായി കൂടുതൽ റിസർച് നടത്താൻ കർണാടകയിലെ വനങ്ങളിലേക്ക് തന്റെ സഹായികളുമായി അദ്ദേഹം പോയിരിക്കുകയാണെന്നും വിജയ് കിരാഗന്ദുർ പറയുന്നു. ചിത്രത്തിലെ ഒരു ഭാഗം മഴക്കാലത്ത് ചിത്രീകരിക്കേണ്ടതായതിനാൽ ഈ വർഷം ജൂൺ മാസത്തിൽ കാന്താര 2 ആരംഭിക്കുമെന്നും, അടുത്ത വർഷം ഏപ്രിൽ/മെയ് സമയത്ത് ചിത്രം റിലീസ് ചെയ്യാനാണ് പ്ലാനെന്നും അവർ വിശദീകരിച്ചു. ആദ്യ ഭാഗത്തേക്കാൾ കൂടുതൽ വലിയ കാൻവാസിൽ ആയിരിക്കും കാന്താര 2 ഒരുക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാന്താരയുടെ മഹാവിജയം വലിയ പ്രതീക്ഷയാണ് പ്രേക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്നതെന്നും, അത്കൊണ്ട് തന്നെ കൂടുതൽ ആഴമുള്ള കഥയും കഥാപാത്രങ്ങളും വലിയ കാൻവാസിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.