കന്നഡയിലെ ബ്രഹ്മാണ്ഡ ചിത്രമായ കെജിഫ് സീരിസ് നിർമ്മിച്ച ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ നായകനായി മലയാളത്തിന്റെ ഫഹദ് ഫാസിൽ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പേര് ധൂമം എന്നാണ്. ലൂസിയ എന്ന ചിത്രത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ സംവിധായകൻ പവൻ കുമാറാണ് ഈ ചിത്രം രചിച്ച് സംവിധാനം ചെയ്യുന്നത്. പ്രീത ജയരാമൻ ക്യാമറ ചലിപ്പിക്കാൻ പോകുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് പൂർണ്ണചന്ദ്ര തേജസ്വിയാണ്. ദേശീയ അവാർഡ് ജേതാവ് കൂടിയായ മലയാള നായികാ താരം അപർണ്ണ ബാലമുരളിയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരാഗേന്ദുർ നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷം പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് സൂചന.
മാരി സെൽവരാജ് ഒരുക്കിയ മാമന്നൻ എന്ന തമിഴ് ചിത്രം, അഖിൽ സത്യൻ ഒരുക്കുന്ന പാച്ചുവും അത്ഭുത വിളക്കും എന്ന മലയാള ചിത്രം, തെലുങ്കിൽ സുകുമാർ ഒരുക്കുന്ന അല്ലു അർജുൻ ചിത്രമായ പുഷ്പ 2 എന്നിവയാണ് ഫഹദ് ഫാസിൽ നായകനായി എത്തുന്ന പ്രധാന ചിത്രങ്ങൾ. ഇത് കൂടാതെ സുധീഷ് ശങ്കർ ഒരുക്കാൻ പോകുന്ന ഹനുമാൻ ഗിയറും ഫഹദ് ഫാസിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അമൽ നീരദ് ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിലും നായകനായി എത്തുന്നത് ഫഹദ് ഫാസിലാണെന്നു വാർത്തകൾ വരുന്നുണ്ട്. മലയാള സിനിമയിലേക്കും ചുവടു വെക്കുന്ന ഹോംബാലെ ഫിലിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പം ചേർന്ന് നിർമ്മിക്കാൻ പോകുന്ന ചിത്രമാണ്, മുരളി ഗോപി രചിച്ച് പൃഥ്വിരാജ് സുകുമാരൻ തന്നെ സംവിധാനം ചെയ്ത് നായകനായി അഭിനയിക്കാൻ പോകുന്ന ടൈസൺ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.