ഏറെ നാളായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഹിറ്റ് മേക്കർ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ‘സ്‌കന്ദ’. സെപ്റ്റംബർ15ന് ചിത്രം റിലീസിനെത്തും. ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിമ്പസ് വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയിരിക്കുന്നത്. വെള്ളത്തിനിടയിൽ വെള്ള വസ്ത്രമണിഞ്ഞ് എതിരാളികളെ കൊല്ലുന്ന രാമിനെ വീഡിയോയിൽ കാണാം. ഒക്ടോബർ 20ന് ദസറ നാളിൽ റിലീസ് ചെയ്യുമെന്ന് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും റിലീസ് നേരത്തെ വെച്ചതോടുകൂടി ആരാധകരും ആവേശത്തിലാണ്. തെലുഗ്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.
റിലീസ് ഡേറ്റ് പോസ്റ്ററിൽ വെള്ളയും വെള്ളയും ധരിച്ചാണ് രാം എത്തുന്നത്. കോഫിയും കുടിച്ച് കൃഷിഭൂമിയിൽ സുഖത്തോടെ കിടക്കുന്ന രാമിനെ കാണാം. കട്ടി താടിയിൽ രാം എത്തുമ്പോൾ സംവിധായകൻ ബോയപതി ഇതുവരെ കാണാത്ത രീതിയിലാണ് രാമിനെ അവതരിപ്പിക്കുന്നത്. ശ്രീലീലയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
രാമിന്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത മോഷൻ ടീസറിന് മികച്ച അഭിപ്രായമാണ് നേടിയത്. വേറെ ഒരു ചിത്രത്തിലും കാണാത്ത അത്രയധികം മാസ് ഗെറ്റപ്പിലാണ് രാം ടീസറിൽ എത്തുന്നത്. ടീസറിലെ മാസ്സ് ഡയലോഗ് തീയേറ്ററിൽ കോളിളക്കം ഉണ്ടാക്കും എന്നത് നിസംശയം പറയാം. ശ്രീനിവാസ സിൽവർ സ്‌ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി നിർമിക്കുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രം കൂടിയാകും ഇത്. സീ സ്റ്റുഡിയോസ് സൗത്തും പവൻ കുമാറും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ക്യാമറ – സന്തോഷ് ദെതകെ, മ്യുസിക് – തമൻ, എഡിറ്റിങ്ങ് – തമ്മു രാജു, ചിത്രം ഒക്ടോബർ 20 ദസറ നാളിൽ റിലീസ് ചെയ്യും. ഹിന്ദി, കന്നഡ, തെലുഗ്, തമിഴ്, മലയാളം ഭാഷകളിൽ ചിത്രം റിലീസിനൊരുങ്ങുന്നു. പി ആർ ഒ- ശബരി
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.