വിനീത് ശ്രീനിവാസൻ ഷെയർ ചെയ്ത ഒരു അവാർഡ് വിന്നിങ് ഷോർട് ഫിലിം ഇപ്പോൾ ജനശ്രദ്ധ നേടിയെടുക്കുകയാണ്. ഷമീം അഹമ്മദ് രചന നിർവഹിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ഷോർട് ഫിലിം ഹിന്ദിയിൽ ആണ് ഒരുക്കിയിരിക്കുന്നത്. ഒരു പെൺകുട്ടി റേപ്പ് ചെയ്യപ്പെടുകയും അതുമൂലം കൊല്ലപ്പെടുകയും ചെയ്യുന്നു. റേപ്പ് ചെയ്ത യുവാവാകട്ടെ പോലീസ് കസ്റ്റഡിയിൽ നിന്ന് റിലീസ് ചെയ്യപ്പെടുകയും ചെയ്യുന്നു. അവൾക്കു വേണ്ടിയുള്ള പ്രതിഷേധ പ്രകടനങ്ങൾക്കും മറ്റും ഇടയിലൂടെ അവൻ സ്വതന്ത്രനായി നടക്കുകയാണ്. അവൻ സ്വസ്ഥമായി ജീവിച്ചു മുന്നോട്ടു പോകുമ്പോൾ അവൾക്കും ജീവിക്കാൻ അര്ഹതയുണ്ടായിരുന്നില്ലേ എന്ന കാലിക പ്രസക്തിയുള്ള ചോദ്യമാണ് ഈ ഷോർട് ഫിലിം നമ്മുക്ക് മുന്നിൽ ഉയർത്തുന്നത്. ദേശീയ , അന്തർദേശീയ തലത്തിൽ വരെ പുരസ്‍കാരങ്ങൾ കരസ്ഥമാക്കി കഴിഞ്ഞ ഈ ഷോർട് ഫിലിം നിർമ്മിച്ചിരിക്കുന്നത് സംവിധായകൻ ഷമീം, തോമസ് കെ മാത്യു, റാസൽ പരീദ് എന്നിവർ ചേർന്നാണ്.
ചേതൻ ടിൽജിത്, റീബ സെൻ, ജോഷിയ മേടയിൽ, അനൂപ് സാമുവൽ, ദിനേശ് നീലകണ്ഠൻ, ഷിനോജ് നമ്പ്യാർ, അമൃത റോയ്, ബിനി പ്രേംരാജ്, പവൻ കുമാർ എന്നിവർ അഭിനയിച്ചിരിക്കുന്ന ഈ ഹൃസ്വ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് ആന്റണി ജോ ആണ്. നികേഷ് രമേശ് ആണ് റുസ്‌വ എഡിറ്റ് ചെയ്തിരിക്കുന്നത്. ജിതേഷ് കെ പി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ഷോർട് ഫിലിമിന് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് ശ്രീജിത്ത് പണിക്കർ, സരോജ് കെ നമ്പ്യാർ, ദിനേശ് നീലകണ്ഠൻ, റിജു രാജ് എന്നിവർ ചേർന്നാണ്. ഒരു കൂട്ടം മലയാളികളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ ഈ ഹൃസ്വ ചിത്രം ഇപ്പോൾ ഏവരുടെയും പ്രശംസയേറ്റു വാങ്ങി മുന്നേറുകയാണ്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്‍കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.