കുടുംബ പ്രേക്ഷകർ ആയിരുന്നു എന്നും ജയറാം എന്ന ജനപ്രിയ താരത്തിന്റെ ശ്കതി. ഒരിക്കൽ കൂടി ജയറാം ആ പഴയ കുടുംബ നായകനായി എത്തുകയാണ് സലിം കുമാർ സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രത്തിലൂടെ. ജനങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ പഴയ ലുക്കിലാണ് സലിം കുമാർ ചിത്രത്തിൽ ജയറാം പ്രത്യക്ഷപ്പെടുന്നത്.
ഒരു കമ്പ്ലീറ്റ് ഫാമിലി ഫൺ മൂവി ആയൊരുക്കുന്ന ഈ ചിത്രത്തിൽ ഒരു വമ്പൻ താര നിര തന്നെ അണി നിരക്കുന്നുണ്ട്. ചിത്രം എഴുതി സംവിധാനം ചെയ്യുന്ന സലിം കുമാറും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ആൽവിൻ ആന്റണി , സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിനായകൻ, ശ്രീനിവാസൻ, നെടുമുടി വേണു, മാമുക്കോയ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും അഭിനയിക്കുണ്ട്. നാദിർഷ സംഗീതം പകർന്നിരിക്കുന്നു ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു സിനു സിദ്ധാർഥ് ആണ്.
സലിം കുമാർ ഒരുക്കുന്ന ആദ്യ വിനോദ ചിത്രമാണ് ഇത്. ഇതിനു മുൻപേ കംപാർട്മെന്റ്, കറുത്ത ജൂതൻ എന്നീ രണ്ടു ഓഫ്‌ബീറ്റ് ചിത്രങ്ങൾ ആണ് സലിം കുമാർ സംവിധാനം ചെയ്തിട്ടുള്ളത്. ഈരാറ്റുപേട്ടയിൽ ഒക്ടോബർ പതിനൊന്നിന് ആരംഭിച്ച ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.