മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഈ വർഷം വമ്പൻ പ്രോജക്റ്റുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ആരാധകരും സിനിമ പ്രേമികളും ഈ വർഷം ആദ്യം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം വൺ തന്നെയാണ്. ബോബി – സഞ്ജയ് എന്നിവർ ആദ്യമായി മമ്മൂട്ടിയ്ക്ക് വേണ്ടി തിരക്കഥാ രചിച്ചിരിക്കുന്ന ചിത്രം കൂടിയാണ് വൺ. ഒരു പൊളിറ്റിക്കൽ ത്രില്ലർ രൂപത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രിൽ റിലീസായി പ്രദർശനത്തിന് എത്തേണ്ട ചിത്രം കൊറോണ വൈറസിന്റെ കടന്ന് വരവ് മൂലം റിലീസ് നീട്ടിയിരിക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു വമ്പൻ ചിത്രമാണ് ദി പ്രീസ്റ്റ്.
നവാഗതനായ ജോഫിൻ ടി.ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് 19 മൂലം നിർത്തിവെച്ചിരിക്കുകയാണ്. മഞ്ജു വാര്യർ, നിഖില വിമൽ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഒരു ഹൊറർ മിസ്ട്രി ത്രില്ലർ രൂപത്തിലാണ് അണിയിച്ചൊരുക്കുന്നത്.
മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഇപ്പോൾ ഏറ്റവും പ്രതീക്ഷ അർപ്പിക്കുന്നതും സിനിമ ലോകം ഉറ്റുനോക്കുന്നത് ബിലാൽ ജോൺ കുരിശിങ്കലിന്റെ രണ്ടാം വരവിന് വേണ്ടിയാണ്. ബിഗ് ബി യുടെ രണ്ടാം ഭാഗമായ ‘ബിലാൽ’ എന്ന ചിത്രമാണ് മമ്മൂട്ടിയുടെ അണിയറയിൽ ഒരുങ്ങുന്ന മൂന്നാമത്തെ വമ്പൻ ചിത്രം. അമൽ നീരദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ ഒരു യുവനായകനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ ചിത്രങ്ങൾ എല്ലാം പൂർത്തിയാക്കിയ ശേഷം സി.ബി.ഐ സീരീസിന്റെ അഞ്ചാം ഭാഗം തുടങ്ങുമെന്നാണ് സൂചന. എസ്.എൻ സ്വാമി ആയിരിക്കും ചിത്രത്തിന്റെ തിരക്കഥ ഒരുക്കുക. കെ. മധു ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക. പതിവ് പോലെ ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ തന്നെയായിക്കും ഒരുക്കുന്നത്. ഇനിയും ഒരുപാട് മമ്മൂട്ടി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നത്. 2020 എന്ന വർഷം മമ്മൂട്ടിയ്ക്ക് ഒരുപാട് സൂപ്പർഹിറ്റുകൾ സമ്മാനിക്കും എന്ന കാര്യത്തിൽ തീർച്ച.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.