തീയേറ്ററുകളിൽ ആവേശം നിറയ്ക്കാൻ ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ റിലീസിന് ഒരുങ്ങുന്നു. അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ ആന്റണി വർഗീസ് ആണ് ചിത്രത്തിലെ നായകൻ. ആന്റണി വർഗീസിനെ കൂടാതെ വിനായകൻ, ചെമ്പൻ വിനോദ് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. അങ്കമാലി ഡയറീസിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും ചിത്രത്തിൽ ഉണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസ്സോസിയേറ്റ് ആയിരുന്ന ടിനു പാപ്പച്ചന്റെ ആദ്യ സംവിധാന സംരംഭത്തിൽ ലിജോ ജോസ് പെല്ലിശ്ശേരിയും ചെറിയ വേഷത്തിൽ എത്തുന്നുണ്ട്. നായകൻ, ഡാർവിന്റെ പരിണാമം, സപ്തമശ്രീ തസ്‌കര: തുടങ്ങിയ ചിത്രങ്ങളിൽ മുൻപ് ചെറിയ ചില വേഷങ്ങളിൽ ലിജോ ജോസ് പെല്ലിശ്ശേരി എത്തിയിട്ടുണ്ട്.
ജയിലിനുള്ളിലെ കഥപറയുന്ന ചിത്രം ആക്ഷന് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. ജേക്കബ് എന്ന കോട്ടയം കാരനായ ചെറുപ്പക്കാരൻ അപ്രതീക്ഷിതമായി ചില പ്രശ്നങ്ങളിൽ അകപ്പെട്ട് ജയിലിൽ ആവുകയും തുടർന്ന് ജയിലിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും എല്ലാം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. അങ്കമാലി ഡയറീസിന്റെ വൻ വിജയത്തിന് ശേഷം അതേ ടീം ഒന്നിക്കുന്ന ചിത്രം ആയതിനാൽ തന്നെ പ്രേക്ഷക പ്രതീക്ഷയും ഏറെയാണ്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ട്രെയ്‌ലർ പ്രതീക്ഷകളെ ഇരട്ടിപ്പിക്കുന്ന ഒന്നായിരുന്നു. കിടിലൻ മാസ്സ് ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ചിത്രമെന്ന് വ്യക്തമാക്കുന്നതായിരുന്നു ട്രെയ്‌ലർ . സംവിധായകനായ ബി ഉണ്ണികൃഷ്ണൻ തീയേറ്ററുകളിൽ എത്തിക്കുന്ന ചിത്രത്തിന്റെ നിർമാണം ബി. സി. ജോഷിയാണ്. അങ്കമാലി ഡയറീസ് , നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, കലി, തുടങ്ങിയ ചിത്രങ്ങളിലൂടെ തന്നെ ചുരുങ്ങിയ കാലത്തിനുള്ളിൽ ഛായാഗ്രഹണത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഗിരീഷ് ഗംഗാധരനാണ് ഈ ചിത്രത്തിന് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്. തീപ്പൊരി ആക്ഷൻ രംഗങ്ങളുമായി എത്തുന്ന ചിത്രം മാർച്ച് 31 നു തീയേറ്ററുകളിൽ എത്തും.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.