യുവ താരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹേ സിനാമിക. ബ്രിന്ദ മാസ്റ്റർ ആദ്യമായി ഒരുക്കിയ ഈ തമിഴ് ചിത്രത്തിന്റെ റീലീസ് കാത്തിരിക്കുകയാണ് ദുൽഖർ സൽമാൻ ആരാധകർ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി എന്ന വിവരമാണ് ദുൽഖർ പങ്കു വെക്കുന്നത്. ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മാത്രമല്ല, ഇതിന്റെ ട്രൈലെർ ഫെബ്രുവരി പതിനാറിന് വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്യുമെന്നുള്ള വിവരവും ദുൽഖർ സൽമാൻ പങ്കു വെച്ചിട്ടുണ്ട്. ഇതിനോടകം ഇതിലെ മൂന്നു ഗാനങ്ങൾ ആണ് റിലീസ് ചെയ്തത്. അതിലൊന്ന് ദുൽഖർ സൽമാൻ തന്നെയാണ് ആലപിച്ചത്. കാജൽ അഗർവാൾ, അദിതി റാവു എന്നിവർക്കൊപ്പമുള്ള രണ്ടു ഗാനങ്ങൾ ആണ് അതിനു ശേഷം റിലീസ് ആയതു. ഒരു റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കിയ ഹേ സിനാമിക രചിച്ചത് മദൻ കർക്കിയാണ്.
മാർച്ച് മൂന്നിനാണ് ഈ ചിത്രം ആഗോള റിലീസ് ആയി എത്തുന്നത്. കേരളത്തിൽ ഈ ചിത്രം റിലീസ് ചെയ്യുന്നത് ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ ബാനർ ആയ വേഫേറർ ഫിലിംസ് ആണ്. നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യാ, ജെയിൻ തോംപ്സൺ, നഞ്ഞുണ്ടാൻ, രഘു, സംഗീത, ധനഞ്ജയൻ, യോഗി ബാബു എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഗോവിന്ദ് വസന്ത, കാമറ ചലിപ്പിച്ചത് പ്രീത ജയരാമൻ, എഡിറ്റ് ചെയ്തിരിക്കുന്നത് രാധ ശ്രീധർ എന്നിവരാണ്. ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോയും വയാകോം മോഷൻ പിക്ചേഴ്സും ചേർന്നാണ് ഹേ സിനാമിക നിർമ്മിച്ചിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.