യുവ താരം നിവിൻ പോളിയെ നായകനാക്കി പ്രശസ്ത സംവിധായകൻ ശ്യാമ പ്രസാദ് ഒരുക്കിയ ചിത്രമാണ് ഹേ ജൂഡ്. ഒരു റൊമാന്റിക് മ്യൂസിക്കൽ കോമഡി ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ജനുവരി മൂന്നാം വാരം കേരളത്തിലെ തീയേറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പറയുന്നത്. കുറച്ചു ദിവസം മുൻപ് റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണം ആണ് ആരാധകരുടെ ഇടയിൽ നിന്നും സിനിമാ പ്രേമികളുടെ ഇടയിൽ നിന്നും ലഭിക്കുന്നത്. നിവിൻ പോളിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ ഒരു കഥാപാത്രം ആയിരിക്കും ഈ ചിത്രത്തിലെ ജൂഡ് എന്നാണ് ട്രൈലെർ നൽകുന്ന സൂചന. നിവിൻ പോളി അഭിനയിച്ച മൂന്നാമത്തെ ശ്യാമ പ്രസാദ് ചിത്രമാണ് ഹേ ജൂഡ്. ഇതിനു മുൻപേ ഇവിടെ, ഇംഗ്ലീഷ് എന്നീ ശ്യാമ പ്രസാദ് ചിത്രങ്ങളിൽ നിവിൻ പോളി അഭിനയിച്ചിട്ടുണ്ട്.
തെന്നിന്ത്യൻ താര സുന്ദരി തൃഷ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഹേ ജൂഡിന്. ഇവരെ കൂടാതെ സിദ്ദിഖ് ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം അഭിനയിക്കുന്നുണ്ട്. ഔസേപ്പച്ചൻ, ഗോപി സുന്ദർ, രാഹുൽ രാജ്, എം ജയചന്ദ്രൻ എന്നെ നാല് സംഗീത സംവിധായകൻ ഈ ചിത്രത്തിന്റെ ഭാഗമാണ് എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇർ നാല് പേരും ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട് എന്നാണ് സൂചന. അത്‌പോലെ ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് ഔസേപ്പച്ചൻ ആണ്. ഗോവയിലാണ് ഹേ ജൂഡിന്റെ കൂടുതൽ ഭാഗവും ചിത്രീകരിച്ചത്. ഈ ചിത്രത്തിനായി നിവിൻ തന്റെ ശരീര ഭാരം വളരെയേറെ വർധിപ്പിച്ചിരുന്നു. നീന കുറുപ്പ്, വിജയ് മേനോൻ, അജു വർഗീസ് എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. അനിൽ കുമാർ നിർമ്മിച്ച ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് ഗിരീഷ് ഗംഗാധരൻ ആണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.