യുവ താരം നിവിൻ പോളിയും തെന്നിന്ത്യൻ താര സുന്ദരി തൃഷയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഹേ ജൂഡ് നാളെ മുതൽ പ്രദർശനം ആരംഭിക്കുകയാണ്. കേരളത്തിൽ 225 അധികം സ്‌ക്രീനുകളിലും ഇന്ത്യ ഒട്ടാകെ ഇരുന്നൂറിൽ അധികം സ്‌ക്രീനുകളിലുമാണ് ഈ ചിത്രം പ്രദർശനം ആരംഭിക്കുന്നത്. പ്രശസ്ത സംവിധായകൻ ശ്യാമ പ്രസാദ് നിവിൻ പോളിയെ വെച്ചൊരുക്കിയ മൂന്നാമത്തെ ചിത്രമാണ് ഹേ ജൂഡ്. അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ കുമാർ നിർമ്മിച്ച ഈ ചിത്രം ഇ ഫോർ എന്റർടൈൻമെന്റ് ആണ് വിതരണം ചെയ്യുന്നത്. തൃഷ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഹേ ജൂഡിനുണ്ട്. ഈ ചിത്രത്തിന് വേണ്ടി തന്റെ ശരീര ഭാരം വർധിപ്പിച്ചാണ് നിവിൻ പോളി അഭിനയിച്ചിരിക്കുന്നത്.
ഒരു റൊമാന്റിക് മ്യൂസിക്കൽ കോമഡി ആയി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സിദ്ദിഖ്, വിജയ് മേനോൻ, അജു വര്ഗീസ് , നീന കുറുപ്പ് എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ഹേ ജൂഡിന്റെ ട്രൈലെർ, കാരക്റ്റർ പോസ്റ്ററുകൾ എന്നിവയെല്ലാം വളരെയേറെ ശ്രദ്ധ നേടിയെടുത്തിരുന്നു.
നാല് സംഗീത സംവിധായകർ ചേർന്നാണ് ഈ ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. രാഹുൽ രാജ്, ഔസേപ്പച്ചൻ, ഗോപി സുന്ദർ, എം ജയചന്ദ്രൻ എന്നിവരാണ് ആ നാലു പേർ. ഇതിൽ ഔസേപ്പച്ചൻ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം കൂടി ഒരുക്കിയിരിക്കുന്നു. ഗിരീഷ് ഗംഗാധരൻ ആണ് ഹേ ജൂഡിന് ദൃശ്യങ്ങൾ ഒരുക്കിയത്. നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് ഈ ചിത്രത്തിൽ നമ്മുക്ക് കാണാൻ സാധിക്കുക എന്നാണ് പ്രീവ്യു റിപ്പോർട്ടുകൾ പറയുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.