യുവ താരം നിവിൻ പോളിയെ നായകനാക്കി പ്രശസ്ത സംവിധായകൻ ശ്യാമ പ്രസാദ് ഒരുക്കിയ ഹേ ജൂഡ് എന്ന ചിത്രം ഫെബ്രുവരി രണ്ടു മുതൽ പ്രദർശനം ആരംഭിക്കും. ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് രണ്ടു ദിവസം മുൻപ് കൊച്ചിയിൽ വെച്ച് നടന്നിരുന്നു. ഒരു റൊമാന്റിക് മ്യൂസിക്കൽ കോമഡി ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഇപ്പോൾ തന്നെ മികച്ച പ്രതീക്ഷകൾ ആണ് പ്രേക്ഷകരുടെ ഇടയിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. തെന്നിന്ത്യൻ താര സുന്ദരി ആയ തൃഷ ആദ്യമായി മലയാളത്തിൽ അഭിനയിച്ച ചിത്രമാണ് ഹേ ജൂഡ്. സിദ്ദിക്കും ഈ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം അഭിനയിക്കുന്നുണ്ട്. നിവിൻ പോളി, തൃഷ, സിദ്ദിഖ് എന്നിവരും മികച്ച പ്രകടനം ആയിരിക്കും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. നിവിൻ ജൂഡ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ തൃഷ ക്രിസ്റ്റൽ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
കുറച്ചു ദിവസം മുൻപ് റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണം ആണ് ആരാധകരുടെ ഇടയിൽ നിന്നും സിനിമാ പ്രേമികളുടെ ഇടയിൽ നിന്നും ലഭിച്ചിരുന്നത്. ഔസേപ്പച്ചൻ , ഗോപി സുന്ദർ, രാഹുൽ രാജ്, എം ജയചന്ദ്രൻ എന്നീ നാല് സംഗീത സംവിധായകർ ചേർന്നാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇവിടെ , ഇംഗ്ലീഷ് എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളി -ശ്യാമ പ്രസാദ് ടീം ഒന്നിച്ച ഈ ചിത്രം അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽകുമാർ ആണ് നിർമ്മിച്ചിരിക്കുന്നത്. ഇ ഫോർ എന്റർടൈൻമെന്റ് ഹേ ജൂഡ് കേരളത്തിൽ വിതരണം ചെയ്യും.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.