നിവിൻ പോളിയെ നായകനാക്കി ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് ഹേ ജൂഡ്. തെന്നിന്ത്യൻ താര സുന്ദരി തൃഷ ആദ്യമായി മലയാളത്തിൽ അഭിനയിച്ച ഈ ചിത്രം ഫെബ്രുവരി രണ്ടു മുതൽ പ്രദർശനം ആരംഭിക്കുകയാണ്. ഈ ചിത്രത്തിന്റെ ട്രൈലെർ കുറച്ചു നാൾ മുൻപേ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടി എടുക്കുകയും ചെയ്തിരുന്നു. നിവിൻ പോളി ടൈറ്റിൽ കഥാപാത്രമായ ജൂഡ് എന്ന കഥാപാത്രം ആയി എത്തുന്ന ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന കാരക്റ്റർ പോസ്റ്ററുകൾ എത്തി തുടങ്ങി. ഇതിൽ ആദ്യമായി എത്തിയത് സിദ്ദിഖ് അവതരിപ്പിക്കുന്ന ഡൊമിനിക് ആൽഡോ റോഡ്രിഗസ് എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ ആണ്. നിവിൻ പോളി അവതരിപ്പിക്കുന്ന ജൂഡ് എന്ന കഥാപാത്രത്തിന്റെ അച്ഛൻ ആയാണ് സിദ്ദിഖ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ കുമാർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഇ ഫോർ എന്റർടൈൻമെന്റ് ആണ് വിതരണം ചെയ്യുന്നത്. ഒരു മ്യൂസിക്കൽ കോമഡി ആയാണ് ഹേ ജൂഡ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ ചിത്രത്തിന് വേണ്ടി നിവിൻ പോളി തന്റെ ശരീര ഭാരം വർധിപ്പിച്ചിരുന്നു. വിജയ് മേനോൻ, അജു വര്ഗീസ് , നീന കുറുപ്പ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നിർമ്മൽ സഹദേവ് ആണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. രാഹുൽ രാജ്, ഔസേപ്പച്ചൻ, ഗോപി സുന്ദർ, എം ജയചന്ദ്രൻ തുടങി നാല് സംഗീത സംവിധായകർ ചേർന്നാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.