കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനാവുന്ന പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം അടുത്ത വർഷം മാർച്ചിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചു. അടുത്ത വർഷം മാർച്ച് 19 ആണ് ഈ ചിത്രം റിലീസ് ചെയ്യുക. അടുത്ത വർഷം ഏപ്രിൽ അവസാനത്തോടെ റംസാൻ നോയമ്പ് തുടങ്ങും എന്നിരിക്കെ കേരളത്തിലും ഗൾഫ് മാർക്കറ്റിലും ചിത്രത്തിന് കൂടുതൽ ദിവസം കളിയ്ക്കാൻ ഉള്ള അവസരം ഈ റിലീസ് നേടിക്കൊടുക്കും. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ, മലയാള സിനിമ കണ്ട എക്കാലത്തെയും ഏറ്റവും വലിയ റിലീസ് ആയാവും എത്തുക. മലയാളം, തമിഴ്, തെലുങ്കു ഭാഷകളിൽ ആദ്യവും അതിനു ശേഷം ഒരു മാസം കഴിഞ്ഞു ഹിന്ദി, അറബിക്, ചൈനീസ് ഭാഷകളിലും ഈ ചിത്രം എത്തും എന്നാണ് സൂചന.
നൂറു കോടി രൂപയ്ക്കു മുകളിൽ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിൽ ആണ്. ദിവസങ്ങൾക്കു മുൻപ് ആശീർവാദ് ചിത്രങ്ങളുടെ വിജയാഘോഷ ചടങ്ങിൽ വെച്ച് പുറത്തു വിട്ട ഈ ചിത്രത്തിന്റെ ഒരു സ്‌നീക് പീക്ക് വീഡിയോ വലിയ അഭിപ്രായം ആണ് നേടിയെടുത്തത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മോഹൻലാലിന് പുറമെ, മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.